തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ വേണ്ട മുന്‍കരുതലുകളെടുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് ജലവിഭവവകുപ്പ് മുന്‍ മന്ത്രിമാര്‍. ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ പരാജയമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ആരോപിച്ചു.
ഓഗസ്റ്റ് 9 ന് കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും 14 വരെ ഡാം തുറക്കാന്‍ കാത്തിരുന്നതെന്തിനെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു. പ്രളയദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യന്‍ അന്വേഷണം നടത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു.
നേരത്തെ അപ്രതീക്ഷിതമായുണ്ടായ അതിവര്‍ഷമാണു കേരളത്തില്‍ പ്രളയത്തിനു കാരണമായതെന്ന കേന്ദ്ര ജല കമ്മിഷന്റെ നിഗമനം ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.
WATCH THIS VIDEO: