national news
ഗുജറാത്തില്‍ മുന്‍ എം.പി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു; പാര്‍ട്ടി വിട്ടത് മോദി മന്ത്രിസഭയിലെ മുന്‍ കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 29, 10:15 am
Tuesday, 29th December 2020, 3:45 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ ബറൂച്ച് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് ഭായി വാസവ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ബറൂച്ച് മണ്ഡലത്തില്‍ നിന്ന് ആറ് തവണ തെരഞ്ഞെടുക്കപ്പെട്ട എം.പിയായ വാസവ നരേന്ദ്രമോദി മന്ത്രിസഭയിലെ അംഗമായിരുന്നു.

രാജിക്കത്ത്  പാര്‍ട്ടി പ്രസിഡന്റിന് നല്‍കിയതായി വാസവ മാധ്യമങ്ങളെ അറിയിച്ചു. ചില സമ്മര്‍ദ്ദങ്ങളുടെ ഭാഗമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ പാര്‍ട്ടിയ്‌ക്കെതിരെ വാസവ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തന്റെ മണ്ഡലത്തിലെ 121 ഗ്രാമങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയ്‌ക്കെതിരെ അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു.

അതേസമയം ബജറ്റ് സമ്മേളനത്തിന് മുമ്പ് തന്നെ സ്പീക്കറെ കണ്ട് ലോക്‌സഭാ അംഗത്വവും രാജിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായും വാസവ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Former Union Minister Quits From Bjp In Gujarath