ഹൈദരാബാദ്: ടി.ആര്‍.എസ് സ്ഥാപക നേതാവ് എറ്റേല രാജേന്ദര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. രാജേന്ദറിനൊപ്പം ഏതാനും ചില പ്രാദേശിക നേതാക്കളും പാര്‍ട്ടിവിട്ടിട്ടുണ്ട്.
ഇവര്‍ ബി.ജെ.പിയില്‍ ചേരാനാണ് സാധ്യത. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ കിഷന്‍ റെഡ്ഡി എന്നിവരുമായി രാജേന്ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭൂമി കൈയേറ്റ ആരോപണത്തെ തുടര്‍ന്ന് ചന്ദ്രശേഖര റാവു മന്ത്രിസഭയില്‍ നിന്ന് എറ്റേല രാജേന്ദര്‍ പുറത്താക്കപ്പെട്ടിരുന്നു. കെ.സി.ആര്‍ മന്ത്രിസഭയിലെ രണ്ടാമനായിരുന്നു രാജേന്ദര്‍. മന്ത്രിസഭയില്‍ ധനമന്ത്രി, ആരോഗ്യ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്.
ചന്ദ്രശേഖര്‍ റാവുവിന്റെ വിശ്വസ്തരില്‍ ഒരാളായിരുന്നു രാജേന്ദര്‍.
അച്ചംപേട്ടയിലും ഹഖിംപേട്ടയിലും ഇയാള്‍ ഭൂമി തട്ടിയെടുത്തെന്ന് കണ്ടതോടെ കെ.സി.ആര്‍ കൈവിടുകയായിരുന്നു. രാജേന്ദര്‍ കുടുംബത്തിന്റെ കമ്പനിയായ ജമുന ഹാച്ചറീസായിരുന്നു ഈ തട്ടിപ്പിന് പിന്നില്‍. 66 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയായിരുന്നു ഇത്.
ഹുസുറബാദിലെ എം.എല്‍.എ സ്ഥാനവും രാജേന്ദര്‍ രാജിവെച്ചിട്ടുണ്ട്. ഇതോടെ ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Former Telangana minister Etela Rajender resigns from TRS, likely to join BJP