കൂടത്തായി ഉള്‍പ്പെടെ പ്രമാദമായ ഒട്ടേറെ കേസുകള്‍ അന്വേഷിച്ച തെളിയിച്ച ശേഷമാണ് കെ.ജി സൈമണ്‍ തന്റെ പൊലീസ്‌കുപ്പായം അഴിച്ചുവെച്ചത്. വെല്ലുവിളി നേരിട്ട നിരവധി കേസുകള്‍ പൊലീസ് ജീവിതത്തിനിടെ വന്നുചേര്‍ന്നെങ്കിലും കൂടത്തായി കേസിലൂടെയാണ് കെ.ജി സൈമണ്‍ എന്ന പേര് മലയാളികള്‍ക്കും പരിചിതമാകുന്നത്.
നീണ്ട 36 വര്‍ഷത്തെ സര്‍വീസിനിടെ 52ഓളം കേസുകളാണ് സൈമണ്‍ തെളിയിച്ചത്. യാതൊരു പഴുതുകളും ലഭിക്കാത്ത ആരും അറിയുക പോലും ചെയ്യാതെ പോകുമായിരുന്ന കൂടത്തായി കേസ് തെളിയിക്കപ്പെടുന്നത് കെ.ജി സൈമണിന്റെ അന്വേഷണമികവിലൂടെയാണ്.
തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നേരിട്ട കേസായിരുന്നു കൂടത്തായിയെന്ന് സൈമണ്‍ പറയുന്നു. പൊലീസിന്റെ പ്രഫഷണലിസമാണ് അവിടെ വിജയിച്ചതെന്നും ആരേയും അറിയിക്കാതെ അന്വേഷണം അത്രയും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചു എന്നതാണ് വിജയരഹസ്യമെന്നും സൈമണ്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
സഹപ്രവര്‍ത്തകരെ പൂര്‍ണവിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോയത്. വിവരങ്ങള്‍ പുറത്തുപോവാതിരിക്കാനും നോക്കി. ഈ കേസോടെയാണ് എന്നെ കൂടുതല്‍ പേര്‍ അറിഞ്ഞുതുടങ്ങിയത്. മാത്രമല്ല ഒരു വിളിപ്പേരും ഞാന്‍ സ്വന്തമാക്കി, ‘ കൂടത്തായി സൈമണ്‍’, കെ.ജി സൈമണ്‍ പറയുന്നു.
സിനിമകളും പുസ്തകങ്ങളും അന്വേഷണങ്ങളില്‍ ഒപ്പമുണ്ടാകാറുണ്ടോ എന്ന ചോദ്യത്തിന് സത്യം പറഞ്ഞാല്‍ താന്‍ വലിയ വായനക്കാരനല്ലെന്നും റിട്ടയര്‍മെന്റിന് ശേഷമാണ് വായിച്ചുതുടങ്ങിയതെന്നും സൈമണ്‍ പറയുന്നു.
സിനിമ അധികം കാണാറില്ല. ഉണ്ടെങ്കില്‍ തന്നെ അത് വല്ല തമാശപ്പടവും ആകും. പിന്നെ പുസ്തകത്തിലും സിനിമയിലും കാണുന്നപോലെയല്ല യഥാര്‍ത്ഥ അന്വേഷണങ്ങള്‍. പരസ്പരം ബന്ധപ്പെടുത്താനുമാവില്ല. അങ്ങനെ ബന്ധപ്പെടുത്തിയാല്‍ അത് മുന്‍വിധിയാകും. കേസിനെ ബാധിക്കുകയും ചെയ്യും. കെ.ജി ജോര്‍ജിന്റെ യവനിക എന്ന സിനിമയാണ് അന്നത്തെ കാലത്ത് കുറച്ചെങ്കിലും അന്വേഷണപാടവമുള്ള സിനിമയായി തോന്നിയത്, സൈമണ്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക