| Saturday, 6th December 2014, 11:41 am

ദേവയാനിയിപ്പോള്‍ നടിയല്ല, അധ്യാപികയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴകത്തും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടിയതാരമാണ് ദേവയാനി. തമിഴില്‍ കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയ താരങ്ങളുടെ നായികയായും മലയാളത്തില്‍ ദിലീപ്, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കൊപ്പവും ദേവയാനി അഭിനയിച്ചിട്ടുണ്ട്.

ദേവയാനി എവിടെയാണ്? ദേവയാനിയിപ്പോള്‍ കുട്ടികള്‍ക്കൊപ്പമാണ്. താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം.

ചെന്നൈയിലെ അണ്ണ സലൈയിലെ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളിലെ ടീച്ചറാണ് ദേവയാനി. ദേവയാനി ഈ ജോലി നന്നായി ആസ്വദിക്കുന്നുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

കരാര്‍ അധ്യാപികയായാണ് ദേവയാനിയെ ഈ സ്‌കൂളില്‍ നിയമച്ചിരിക്കുന്നത്. അവധിക്ക് പോയ ടീച്ചറുടെ പകരക്കാരിയാണ് ദേവയാനി.

ആനന്ദം, ഫ്രണ്ട്‌സ് (തമിഴ്), സൂര്യവംശം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം മിനിസ്‌ക്രീനിലും സജീവമായിരുന്നു. കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെയാണ് ദേവയാനി മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് “കാക്കയ്ക്കും പൂച്ചയ്ക്കും കല്ല്യാണം”, “അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്”, “ത്രീമെന്‍ ആര്‍മി” “സുന്ദര പുരുഷന്‍” തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

നടന്‍ രാജ്കുമരന്‍ ആണ് ദേവയാനിയുടെ ഭര്‍ത്താവ്. രണ്ട് കുട്ടികളുമുണ്ട്.

We use cookies to give you the best possible experience. Learn more