| Wednesday, 24th October 2018, 11:48 pm

ശബരിമല മുന്‍തന്ത്രി കണ്ഠരര് മോഹനരര് തനിക്ക് 1 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു; വെളിപ്പെടുത്തലുമായി ദേവസ്വം മുന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല മുന്‍തന്ത്രി കണ്ഠരര് മോഹനരര് തനിക്ക് 1 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് സി.കെ. ഗുപ്തന്‍ രംഗത്ത്.

2008 ല്‍ ശബരിമല തന്ത്രിയായി ജോലി ചെയ്യവെ കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്നും ഒരു സ്ത്രീയോടൊപ്പം പിടിക്കപ്പെട്ട കണ്ഠരര് മോഹനരര് തന്ത്രി സ്ഥാനത്ത് തുടരുന്നതിനും കേസില്‍ നിന്ന് പിന്‍മാറുന്നതിനും വേണ്ടിയാണ് ഇത്രയും വലിയ തുക വാഗ്ദാനം ചെയ്തതെന്ന് ഗുപതന്‍ പറഞ്ഞു. ഡൂള്‍ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.

ALSO READ: ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയത് ഇവരാണ്; ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ട് പൊലീസ്

ഹോട്ടല്‍ മുറിയില്‍ നിന്നും പിടിക്കപ്പെട്ട ശേഷം ദേവസ്വം ബോര്‍ഡ് മോഹനരരെ തന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു.

“ലൈംഗീക വിഷയത്തില്‍ പിടിക്കപ്പെ” ഒരാളിനെ ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിലനിര്‍ത്തുതിനോട് ദേവസ്വം ബോര്‍ഡിന് പരസ്യമായ യോജിപ്പില്ലായിരുന്നു അത് കൊണ്ട് തന്നെ 2008 ല്‍ ഞാന്‍ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുന്ന കാലത്താണ് ശബരിമലയിലെ അന്നത്തെ തന്ത്രി കണ്ഠരര് മോഹനരെ ശബരിമല തന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കുന്നത്. കുറ്റം ലൈംഗിക ആരോപണം ആയതിനാല്‍ നടപടി എടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതോടെ മോഹനര് പ്രത്യക്ഷത്തില്‍ ശബരിമലയില്‍ ഒരു അവകാശവും ഇല്ലാത്ത ഒരു സാധാരണക്കാരന്‍ ആയിമാറി.

ഇതിനെതിരെ ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും കേസിന് പോയെങ്കിലും മോഹനരര്‍ക്ക് എതിരായി വിധി വരികയായിരുന്നു.

ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡ് ആണെന്നും തന്ത്രി കുടുംബം അല്ലെന്നുമായിരുന്നു അന്നത്തെ കോടതിവിധി. ദേവസ്വം ബോര്‍ഡിനെതിരെ ആയിരുന്നു അന്ന് കോടതിയില്‍ മോഹനരര് വാദം ഉയിച്ചത്.

വിധി വന്ന ശേഷം, ആ വര്‍ഷത്തില്‍ തന്നെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും തന്ത്രി സ്ഥാനത്തേക്ക് തിരികെയെത്താനുമുള്ള നിരവധി ശ്രമങ്ങള്‍ മോഹനരര് നടത്തിയിട്ടുണ്ട്. ഇതൊക്കെയും എനിക്ക് അറിയാവു കാര്യവുമാണ്.

എന്നാല്‍ അത്തെ ബോര്‍ഡ് മെമ്പര്‍മാരെ സ്വാധീനിക്കുക അത്ര എളുപ്പമായിരുന്നില്ല. ഒരു തരത്തിലും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നടക്കില്ലെന്ന് ഉറപ്പായ ശേഷമാണ് കണ്ഠരര് മഹേശ്വരരും, ഭാര്യയും മോഹനരരും അടങ്ങുന്ന കുടുംബം എന്നെ കാണാന്‍ നേരിട്ട് അന്ന് ഞാന്‍ താമസിച്ചിരു വഴുതക്കാട്ടെ വീട്ടില്‍ എത്തുന്നതും പണം വാഗ്ദാനം ചെയ്യുന്നതും.

എന്റെ മുറിയില്‍ വച്ച് കാശിനെ കുറിച്ചും തന്ത്രി സ്ഥാനത്തേക്ക് തിരിച്ചെടുക്കുന്നതിനെ കുറിച്ചും സംസാരിക്കുന്നു. അപ്പോള്‍ തന്നെ ഞാന്‍ വരെ ഇറക്കി വിടുന്നു. ഇത്രയും നീചമായ ഒരു കാര്യത്തിന് കൂട്ട് നില്‍ക്കില്ലെന്ന് മാത്രമേ അന്ന് ഞാന്‍ അയാളോട് പറഞ്ഞുള്ളൂ. അതില്‍ കൂടുതല്‍ എന്തെങ്കിലുമൊന്ന് സംസാരിക്കാന്‍ പോലും അന്നെനിക്ക് തോന്നിയിരുന്നില്ല.

ഇത് ഒരു വിഷയമാക്കാന്‍ അന്നും ഇന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് ഇത് വരെ ഞാന്‍ ഈ വിഷയം തുറന്നു പറയാതിരുന്നതും. എന്നാല്‍ ഇന്ന് ശബരിമലയില്‍ നടക്കുന്ന സംഭവങ്ങള്‍ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ചിലതൊക്കെ പറയാതിരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ശബരിമലയില്‍ ഒരു അധികാരവും ഇല്ലാത്ത ചിലര്‍ പരസ്യമായി പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വരുമ്പോള്‍.

പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യം ഇല്ലാത്തതിനാലാണ് ഈ വിഷയം ഇത് വരെ വെളിപ്പെടുത്താതിരുന്നത്. നിലവില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ ചൊല്ലി ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാവുകയും, ശബരിമലയില്‍ ഒരു അവകാശവുമില്ലാത്ത ആള്‍ക്കാര്‍ സുപ്രീംകോടതി വിധിക്ക് എതിരായി രംഗത്ത് വരുകയും ചെയ്യുന്നതിനാലാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തലെന്നും ഗുപ്തന്‍ കൂട്ടിച്ചേര്‍ത്തു.

സി.കെ ഗുപ്തനുമായി ഡൂള്‍ന്യൂസ് പ്രതിനിധി ശരണ്യ.എം.ചാരു നടത്തിയ അഭിമുഖം വായിക്കാം

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more