Advertisement
national news
ആര്‍.ജെ.ഡി മുന്‍ എം.പി ഷഹാബുദ്ദീന്റെ സഹോദരീപുത്രന്‍ വെടിയേറ്റ് മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 02, 04:58 am
Saturday, 2nd February 2019, 10:28 am

പറ്റ്‌ന: ബീഹാറില്‍ ആര്‍.ജെ.ഡി മുന്‍ എം.പി മുഹമ്മദ് ഷഹാബുദ്ദീന്റെ സഹോദരീ പുത്രന്‍ വെടിയേറ്റ് മരിച്ച നിലയില്‍. യൂസഫ് എന്ന യുവാവാണ് വെള്ളിയാഴ്ച രാത്രി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബീഹാറിലെ സിവാനില്‍ വെച്ചായിരുന്നു സംഭവം.

ആര്‍.ജെ.ഡി തലവന്‍ ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായിയായ ഷഹാബുദ്ദീന്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണ്.


പൊലീസില്‍ വന്‍ അഴിച്ചുപണി; 11 ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തി; 63 പേര്‍ക്ക് സ്ഥലംമാറ്റം


2015 ഡിസംബര്‍ 9 ന് നടന്ന കൊലക്കേസിലാണ് ഇദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 63 ഓളം കൊലപാതകശ്രമ കേസും തട്ടിക്കൊണ്ടുപോകല്‍ കേസും ഇദ്ദേഹത്തിനെതിരെ ഉണ്ട്.

അതേസമയം കൊലപാതകം നടത്തിയവരെ കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ഉര്‍ജ്ജിതമാക്കിയിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ പ്രതികളെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.