ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് (92) അന്തരിച്ചു. ദല്‍ഹി എയിംസിസിൽ വെച്ചായിരുന്നു അന്ത്യം.
Former PM Manmohan Singh has died: AIIMS Delhi pic.twitter.com/UYSo99hU9r
— Press Trust of India (@PTI_News) December 26, 2024

ഇന്ന് (വ്യാഴാഴ്ച) എട്ട് മണിയോടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
വിദഗ്‌ധ ഡോക്ടർമാരുടെ സംഘം പരിശോധന നടത്തിയെങ്കിലും 9.51 ഓടെ മരണം സംഭവിക്കുകയായിരുന്നു.
VIDEO | Congress leader Priyanka Gandhi Vadra reaches Delhi AIIMS where former PM Dr Manmohan Singh was admitted earlier today. pic.twitter.com/jFtLI0Oiav
— Press Trust of India (@PTI_News) December 26, 2024
ലോക്സഭാ എം.പിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ എയിംസിൽ എത്തിയിട്ടുണ്ട്.
2004 വരെ 2014 വരെ പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ് പ്രവർത്തിച്ചു. ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു.
1991ല്‍ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്.
1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചു. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നീ പദവികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജ്യസഭാംഗമായി തുടർന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. രാഷ്ട്രീയക്കാരൻ എന്നതിനേക്കാൾ ഉപരി മൻമോഹൻ സിങ്ങിനെ ഇന്ത്യഓർക്കുന്നത് സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിലാണ്.
Content Highlight: Former Prime Minister Manmohan Singh has died