| Saturday, 31st December 2022, 3:44 pm

ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍: മുന്‍ മാര്‍പ്പാപ്പ പോപ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ (സിവിലിയന്‍ പേര് ജോസഫ് അലോഷ്യസ് റാത്സിംഗെര്‍ Joseph Aloisius Ratzinger) അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

2005 മുതല്‍ 2013 വരെ എട്ട് വര്‍ഷം മാര്‍പ്പയായിരുന്നു. 2013 ഫെബ്രുവരി 28നായിരുന്നു അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. 1927 ഏപ്രില്‍ 16ന് ജര്‍മനിയിലായിരുന്നു ജനനം.

കത്തോലിക്കാ സഭയുടെ 265ാം മാര്‍പ്പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമന്‍ 600 വര്‍ഷത്തെ ചരിത്രത്തില്‍ പോപ് പദവിയില്‍ നിന്നും സ്വയം സ്ഥാനമൊഴിഞ്ഞ ആദ്യത്തെ മാര്‍പ്പാപ്പ കൂടിയായിരുന്നു.

കത്തോലിക്കാ സഭയില്‍ വിവാഹിതരായ പുരുഷന്മാരെ വൈദികരായി നിയമിക്കുന്നതിനെതിരെ 2020ല്‍ അദ്ദേഹം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

1980കളില്‍ (1977 മുതല്‍ 1982 വരെ) മ്യൂണിക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായിരുന്നു ബെനഡിക്ട് 16ാമന്‍.

Content Highlight: Former Pope Benedict XVI dies at 95

We use cookies to give you the best possible experience. Learn more