300-400 വര്‍ഷങ്ങള്‍ക്കുമുമ്പ് ബാബറി മസ്ജിദ് പണിത ആ പാവങ്ങളെ ഓര്‍ത്താണ് വിഷമം: അയോധ്യ വിധിയില്‍ ദേവഗൗഡ
Ayodhya Verdict
300-400 വര്‍ഷങ്ങള്‍ക്കുമുമ്പ് ബാബറി മസ്ജിദ് പണിത ആ പാവങ്ങളെ ഓര്‍ത്താണ് വിഷമം: അയോധ്യ വിധിയില്‍ ദേവഗൗഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th November 2019, 3:44 pm

ബെംഗളൂരു: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. അയോധ്യാ വിധിയെ സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ അദ്ദേഹം തന്റെ വിഷമം 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാബ്‌റി മസ്ജിദ് പണിത പാവപ്പെട്ട ആളുകളെ കുറിച്ചോര്‍ത്താണെന്നായിരുന്നു പറഞ്ഞത്.

” അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് ഒരു ബാലന്‍സിംഗ് തീരുമാനമാണ്, അത് ഞാന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മുന്നൂറോ നാന്നൂറോ വര്‍ഷങ്ങള്‍ക്കുമുമ്പ് ബാബറി മസ്ജിദ് പണിത പാവപ്പെട്ട ജനതയെ കുറിച്ചോര്‍ത്താണ് എന്റെ വിഷമം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോള്‍ പോരാടുന്ന ന്യൂനപക്ഷ സുഹൃത്തുക്കളെ നമുക്ക് കുറ്റപ്പെടുത്താവില്ല. എന്തായിരുന്നു മുന്‍പ് സംഭവിച്ചത്. അത് വലിയൊരു വിഷയം തന്നെയായിരുന്നു.് അതിലേക്ക് പോകാന്‍ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല”- ദേവഗൗഡ പറഞ്ഞു.

അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി.

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും കോടതി പറയുകയായിരുന്നു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.

എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.