| Tuesday, 7th December 2021, 11:38 pm

വിരാടിന് ചോരത്തിളപ്പ് കൂടുതലാണ്; തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

വ്യതസ്ത ഫോര്‍മാറ്റുകളിലെ വിരാട് കോഹ്‌ലിയുടെ ഫോമില്ലായ്മയുടെ കാരണം ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം അന്‍ഷുമാന്‍ ഗെയ്ക്‌വാദ്. കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ നായകന്‍ കടന്ന് പോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

‘ചില സാഹചര്യങ്ങളില്‍ നമ്മുടെ കോണ്‍ഫിഡെന്‍സ് കൂടുമ്പോള്‍ ചില ശീലങ്ങളും കൂടെക്കൂടും, ചിലപ്പോള്‍ അത് നമുക്ക് തന്നെ വിനയാകും.

വിരാടിന് ചോരതിളപ്പ് കൂടുതലാണ്, അയാള്‍ ഫോമില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നാല്‍ എങ്ങനെയെന്ന് അദ്ദേഹത്തിന് നിശ്ചയമില്ല. ഇവിടെയാണ് ബാറ്റിങ് കോച്ചിന്റെ പ്രസക്തി

വിരാടിന്റെ ശൈലിയില്‍ ഇപ്പോള്‍ ശാന്തതയില്ല അയാള്‍ ഒന്നുങ്കില്‍ ആക്രമിക്കാന്‍ മുതിരുന്നു അല്ലെങ്കില്‍ പ്രതിരോധത്തിലൂന്നിമാത്രം കളിക്കുന്നു. ഇത് രണ്ടിന്റെയുമിടയില്‍ വിരാടിന് ഒന്നും ഇല്ല. അതാണ് അദ്ദേഹത്തിന്റെ പ്രശ്നം,’ ഗെയ്ക്‌വാദ് അഭിപ്രായപ്പെട്ടു.

2019ലായിരുന്നു വിരാട് അവസാനമായി സെഞ്ച്വറി നേടിയത്.

ന്യൂസിലാന്റുമായുള്ള അവസാന ടെസ്റ്റില്‍ ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ വിരാടിന് സാധിച്ചിരുന്നു. എന്നാല്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ കോഹ്ലിക്ക് രണ്ട് ഇന്നിംഗസിലും തിളങ്ങാനായില്ല. 0,36 എന്നിങ്ങനെയായിരുന്നു വിരാടിന്റെ സ്‌കോര്‍.

ആദ്യ ടെസ്റ്റില്‍ വിരാടിന്റെ അഭാവത്തില്‍ ഇന്ത്യ സമനില നേടിയിരുന്നു. ശ്രേയസ്സ് അയ്യരായിരുന്നു വിരാടിന് പകരം കളിച്ചത്. 2 ഇന്നിംഗസില്‍ നിന്നായി ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ചറിയും നേടി അയ്യര്‍ കളിയിലെ താരമാവുകയും ചെയ്തു. 105,65 എന്നിങ്ങനെയായിരുന്നു ശ്രേയസ്സിന്റെ സ്‌കോര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ഈ മാസം 26 മുതലാണ് പരമ്പര ആരംഭിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Former player reveals main reason behind Virat Kohli’s failure in international cricket

We use cookies to give you the best possible experience. Learn more