ആലപ്പുഴ: ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനെതിരെ മത്സരിക്കുന്നു. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു ലതീഷ് ബി. ചന്ദ്രന്‍.
മുഹമ്മ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ലതീഷ് നാമനിര്‍ദേശ പത്രിക നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാലാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി.
2006ല തെരഞ്ഞെടുപ്പില്‍ വി. എസ് അച്യുതാനന്ദന്‍ സീറ്റ് നിഷേധിച്ച സമയത്ത് ഇതിനെതിരെ പ്രകടനം നടത്തി പിണറായി വിജയന്റെ കോലം കത്തിച്ചെന്നാരോപിച്ച് ലതീഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് കണ്ണര്‍ക്കാട്ടെ കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്ത കേസില്‍ ലതീഷ് പ്രതിയാകുന്നത്.
സംഭവത്തെക്കുറിച്ച് പാര്‍ട്ടിയില്‍ അന്വേഷണം നടന്നത് ജയലാലിന്റെ നേതൃത്വത്തിലാണ്. പിന്നീട് ലതീഷടക്കം അഞ്ചുപേരെ കോടതി വെറുതെ വിടുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക