ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും പീപ്പിള്‍സ് പാര്‍ട്ടിയുടെ സഹ ചെയര്‍മാന്‍ കൂടിയായ ആസിഫ് അലി സര്‍ദാരി അറസ്റ്റില്‍.
വ്യാജ ബാങ്ക് അക്കൗണ്ട് കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ആസിഫ് അലി സര്‍ദാരിയെ അറസ്റ്റ് ചെയ്തത്.
വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പാക്കിസ്ഥാനു പുറത്തേക്ക് പണം കടത്തി എന്നതാണ് സര്‍ദാരിക്ക് എതിരെയുള്ള കേസ്. എന്‍.എ.ബി തിങ്കളാഴ്ച സര്‍ദാരിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കേസില്‍ സര്‍ദാരിയുടെയും സഹോദരി ഫര്യാല്‍ തല്‍പുറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു.. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഇസ്‌ലാമാബാദിലെ വസതിയില്‍ നിന്നാണ് സര്‍ദാരിയെ കസ്റ്റഡിയിലെടുത്തത്.
അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ആസ്ഥാനത്തേയ്ക്ക് മാറ്റിയ സര്‍ദാരിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഫര്യാലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.