| Tuesday, 17th December 2019, 1:25 pm

പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ; വിധിപ്രഖ്യാപനം ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കേസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: 12 വര്‍ഷം മുന്‍പ് ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു വധശിക്ഷ. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഥ് തലവനായ മൂന്നംഗ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്.

രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014-ല്‍ കോടതി കണ്ടെത്തിയിരുന്നു. അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണു കഴിയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യദ്രോഹക്കേസില്‍ വിചാരണ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹരജിയില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്ച സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ഹരജിയില്‍ ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2007-ലാണ് പ്രസിഡന്റായിരിക്കെ മുഷറഫ് പാക്കിസ്ഥാന്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. മുഷറഫിനെക്കൂടാതെ മുന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസ് അടക്കമുള്ള മൂന്നു പേര്‍ക്കെതിരെയും കേസുണ്ട്. ഇവര്‍ക്കെതിരെ ഇന്നു മാത്രം മൂന്നു പുതിയ പരാതികള്‍ ലഭിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more