| Tuesday, 29th October 2024, 3:43 pm

നാണമില്ലേടാ കൊച്ചു പിള്ളേരെ പോലെ കളിക്കാന്‍; ഇന്ത്യയെ പരിഹസിച്ച് മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്‌സാദ്

സ്പോര്‍ട്സ് ഡെസ്‌ക്

2012ന് ശേഷം ഇന്ത്യ ഇതാദ്യമായാണ് സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. ന്യൂസിലാന്‍ഡിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അടിയറവ് പറയേണ്ടി വന്നതിനെത്തുടര്‍ന്ന് വമ്പന്‍ വിമര്‍ഷശനങ്ങളാണ് രോഹിത്തിനും സംഘത്തിനും നേരിടേണ്ടി വന്നത്.

ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്‌സാദ് ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ന്യൂസിലാന്‍ഡ് ഇന്ത്യന്‍ ടീമിനെ കുട്ടികളെ പരാജയപ്പെടുത്തുന്നപോലെ തകര്‍ത്തു എന്നാണ് ഷെഹ്‌സാദ് പറഞ്ഞത്. മാത്രമല്ല ഇന്ത്യന്‍ താരങ്ങളെയും മുന്‍ താരം കളിയാക്കി.

ഇന്ത്യയെക്കുറിച്ച് അഹമ്മദ് ഷെഹ്‌സാദ് പരിഹസിച്ച് പറഞ്ഞത്.

‘ന്യൂസിലന്‍ഡ് ഇന്ത്യന്‍ താരങ്ങളെ കുട്ടികളെപ്പോലെ പരാജയപ്പെടുത്തിക്കളഞ്ഞു. അവര്‍ ഇന്ത്യയിലെത്തി പരമ്പരയും നേടി. അവര്‍ എതിരാളികളെ നന്നായി കളിയാക്കി. ഇന്ത്യന്‍ കളിക്കാര്‍ കടലാസിലെ കടുവകളാണ്, അവര്‍ക്ക് ഹോമില്‍ നാണംകെടേണ്ടി വന്നു,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് ഷെഹ്‌സാദ് പറഞ്ഞത്

‘ഇന്ത്യ 46 റണ്‍സിന് പുറത്തായപ്പോള്‍, എല്ലാവര്‍ക്കും മോശം ദിവസമുണ്ടെന്ന് രോഹിത് പറഞ്ഞു, ഞങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അംഗീകരിച്ചു. എന്നാല്‍ അവര്‍ മെച്ചപ്പെട്ടില്ല, രണ്ടാം ടെസ്റ്റില്‍ അവര്‍ നാണംകെട്ടു. ന്യൂസിലാന്‍ഡിനെതിരായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്‌കൂള്‍ കുട്ടികളെ പോലെയാണ് കളിച്ചത്,’ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

Content Highlight: Former Pakistan Player Mocked India For Big Lose Against New Zealand

We use cookies to give you the best possible experience. Learn more