| Tuesday, 16th January 2024, 8:01 am

'അവന്‍ അവന്റെ കഴിവിനോട് നീതിപുലര്‍ത്തുന്നില്ല': ഗില്ലിനെ വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ യങ് ഓപണര്‍ ശുഭ്മന്‍ ഗില്ലിന് ഈയിടെ ടി ട്വന്റി ക്രിക്കറ്റില്‍ മികച്ച ഫോം കണ്ടെത്താന്‍ സാധിച്ചില്ലായിരുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ വിയര്‍ക്കുകയാണ് താരം. ഇത് ക്രിക്കറ്റ് നിരീക്ഷകരും ശ്രദ്ധിച്ചിരുന്നു.

മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് താരത്തിന്റെ അവസ്ഥയില്‍ ചൂണ്ടിക്കാട്ടുകയാണ്. താരത്തിന്റെ ഇത്തരത്തിലുള്ള സമീപനത്തെ മാറ്റണമെന്നാണ് മുന്‍ പാകിസ്ഥാന്‍ താരം പറയുന്നത്. തുടക്കത്തില്‍ തന്നെ എങ്ങനെയാണ് ഒരു യുവ ബാറ്റര്‍ക്ക് വിക്കറ്റുകള്‍ വിട്ടുകൊടുക്കാന്‍ സാധിക്കുന്നത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

അവന്‍ കൂടുതല്‍ സമയം ബാറ്റ് ചെയ്യേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം എടുത്തു കാട്ടി.

”സമീപകാല മത്സരങ്ങളില്‍ ശുഭ്മന്‍ ഗില്‍ തന്റെ കഴിവിനോട് നീതി പുലര്‍ത്തിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള കളിക്കാരനാണ്, അവന്‍ കാണിക്കുന്ന തിടുക്കം അവന്റെ കഴിവുകളോട് നീതി പുലര്‍ത്തുന്നില്ല,”അദ്ദേഹം പറഞ്ഞു.

ഗില്ലിന്റെ ബാറ്റിങ് പാറ്റേണില്‍ 20 റണ്‍സുകളില്‍ നിശ്ചലമാകുന്നത് ബട്ട് പറഞ്ഞു. കൂടുതല്‍ ക്ഷമയോടെ കളിക്കാനാണ് ഗില്ലിനോട് ബട്ട് ആവശ്യപ്പെടുന്നത്.

‘അസാധാരണമായതൊന്നും ശ്രമിക്കാതെ അയാള്‍ ബാറ്റിങ് തുടരേണ്ടതുണ്ട്. നിങ്ങള്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച ബാറ്ററാണെങ്കിലും, നിങ്ങള്‍ക്ക് എല്ലാ പന്തും നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. പന്ത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനുപകരം നിങ്ങള്‍ അതിനോട് പ്രതികരിക്കുകയാണ്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി ട്വന്റിയില്‍ 12 പന്തില്‍ 23 റണ്‍സ് ആണ് ഗില്‍ നേടിയത്. സൗത്ത് ആഫ്രിക്കെതിരായ ടി ട്വന്റി മത്സരത്തിലും 8, 0 എന്നീ സ്‌കോറുകളില്‍ ആയിരുന്നു താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ജനുവരി 17നാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള അവസാന മത്സരം

Content Highlight: Former Pakistan captain criticizes Gill

We use cookies to give you the best possible experience. Learn more