പി.ആര്‍.ഡി മുന്‍ ഡയരക്ടര്‍ ഫിറോസിന് ജാമ്യം
Kerala
പി.ആര്‍.ഡി മുന്‍ ഡയരക്ടര്‍ ഫിറോസിന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th September 2013, 10:05 am

[]തിരുവനന്തപുരം: ബിജു രാധാകൃഷ്ണനും സരിത എസ് നായരും ഉള്‍പ്പെട്ട വായ്പാ തട്ടിപ്പുകേസിലെ പ്രതിയായ പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ ഫിറോസിന് ജാമ്യം അനുമതിച്ചു. []

ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ജസ്റ്റിസ് സതീശ് അധ്യക്ഷനായ ബെഞ്ചാണ് ഫിറോസിന് ജാമ്യം അനുവദിച്ചത്.

കേസില്‍ നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഫിറോസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

ഏഷ്യന്‍ ഡെവല്പമെന്റ് ബാങ്ക് മേധാവിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തിരുവനന്തപുരം സ്വദേശി സലിം കബീറില്‍ നിന്ന്  40 ലക്ഷം തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയാണ് ഫിറോസ്.

2009ലാണ് മെഡിക്കല്‍ കോളേജ് പൊലീസ് ഫിറോസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫിറോസിനെതിരെ തെളിവുകള്‍ പുറത്തു വന്നതോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എ.ഡി.ബി. വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് സരിതാ നായരും ബിജുരാധാകൃഷ്ണനും ഫിറോസും ചേര്‍ന്നാണ് സലീമില്‍നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തത്.

ഇവരെ മൂന്നുപേരെയും പ്രതികളാക്കി 2001ല്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ സരിതയെയും ബിജുരാധാകൃഷ്ണനെയും അറസ്റ്റുചെയ്ത പോലീസ് ഫിറോസിനെ വെറുതെ വിടുകയാണുണ്ടായത്.

ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുകൊണ്ടാണ് ഫിറോസ് പബ്ലിക്‌റിലേഷന്‍സ് ഡയറക്ടറായി പ്രൊമോഷനും വാങ്ങിയത്.

ഇതിനിടെ എ.ഡി.ബി. വായ്പ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് സലീം എന്ന ബില്‍ഡറെ 40 ലക്ഷം രൂപ തട്ടിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഫിറോസ് ശ്രമം നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ , ഫിറോസിന്റെ അഭിഭാഷകന്‍ ഇത് നിഷേധിച്ചു.