| Tuesday, 29th October 2019, 10:07 am

അല്‍ഷിഫ ഹോസ്പിറ്റല്‍ ഉടമയായിരുന്ന ഷാജഹാന്‍ വ്യാജന്‍, ശസ്ത്രക്രിയകളില്‍ പിഴവ്; അന്വേഷണം തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ഇടപ്പള്ളി അല്‍ഷിഫ ഹോസ്പിറ്റല്‍ ഉടമ ഷാജഹാന്‍ യൂസഫ് വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തല്‍. യൂസഫിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൗണ്‍സില്‍ രജിസ്‌ട്രേഷനായി ഷാജഹാന്‍ യൂസഫ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ഷാജഹാന്‍ നടത്തിവന്നിരുന്ന അര്‍ശസ് ചികിത്സയിലും ശസ്ത്രക്രിയയിലും സംഭവിച്ച പിഴവുകള്‍ മൂലം നിരവധി പരാതികള്‍ മുമ്പും ലഭിച്ചിരുന്നു. എന്നാല്‍ പരാതിക്കുമേല്‍ എളമക്കര പൊലീസ് ഒരു നടപടിയും എടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

ഷാജഹാന്റെ ലൈസന്‍സ് മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കുകയും ചെയ്തു. ഇതിനൊപ്പം ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ലൈസന്‍സ് രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യാനും ഇന്ത്യന്‍ മെഡിക്കല്‍ രജിസ്ട്രിയില്‍ നിന്ന് ഇദ്ദേഹത്തെ നീക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മറ്റൊരു വനിതാ ഡോക്ടറുടെ ലൈസന്‍സ് ഉപയോഗിച്ചാണ് ഷാജഹാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രര്‍ ചെയ്തത്.ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ ഓഫ് മോഡേണ്‍ മെഡിസിനില്‍ ഷാജഹാന്‍ നല്‍കിയ അപ്പീല്‍ കൗണ്‍സില്‍ തള്ളി.

We use cookies to give you the best possible experience. Learn more