വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഡെമോക്രാറ്റിക്ക് പാർട്ടിക്ക് വോട്ട് ചോദിച്ച് മുൻ ഓഹിയോ ഗവർണറും റിപ്പബ്ലിക്കൻ പാർട്ടി അനുഭാവിയുമായ ജോൺ കാസിച്ച്.
ഞാൻ എല്ലാക്കാലത്തും റിപ്പബ്ബിക്കനായിരുന്നു പക്ഷേ അത് രാജ്യത്തോടുള്ള എന്റെ ഉത്തരവാദിത്തത്തിന് മുകളിലാണെന്ന് കരുതുന്നില്ല. അത് കൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പിൽ ഞാൻ ബൈഡന് വോട്ട് ചെയ്യും, നിങ്ങളും ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
രാജ്യം ഇപ്പോൾ ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഉള്ളത്. ഈ ഘട്ടത്തിൽ നമ്മുടെ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മൾ എല്ലാവരും ആശങ്കാകുലരാണ്.
കാര്യങ്ങൾ നിരുത്തരവാദിത്തപരമായാണ് ഇവിടെ നടക്കുന്നത്. ഇതേ തലത്തിൽ തന്നെ അമേരിക്ക മുന്നോട്ട് പോയാൽ നമുക്ക് അതിജിവിക്കാൻ സാധിക്കില്ല. ഒരു തെറ്റായ പ്രസിഡന്റ് നമ്മളെയെല്ലാം തെറ്റായ വഴിയിലൂടെ കൊണ്ടു പോവുകയാണ്. അത് ഇനിയും അനുവദിക്കാൻ സാധിക്കില്ല.
ഒരു റിപ്പബ്ബിക്കൻ ആയതിനാൽ ഞാൻ അഭിമാനിക്കുന്നു. സുദീർഘമായ ചരിത്രമുള്ള പാർട്ടിയാണത്. പക്ഷേ ഡൊണാൾഡ‍് ട്രംപിനെ ഇനിയും തെരഞ്ഞെടുത്തു കൂടാ. ജോ ബൈഡനെ എനിക്ക് വർഷങ്ങളായി അറിയാം.
ബൈഡന് തന്റെ അനുഭവ പരിചയം കൊണ്ടും ഉത്തരവാദിത്ത പ്രവർത്തനങ്ങൾകൊണ്ടും അമേരിക്കയെ രക്ഷിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ കുട്ടികളുടെ ശോഭനമായ ഭാവിയ്ക്ക് വേണ്ടി ഈ തെരഞ്ഞെടുപ്പിൽ നമ്മൾ ബൈഡന് വേണ്ടി വോട്ട് ചെയ്യണം. അദ്ദേഹം പ്രതികരിച്ചു.
റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ നിരവധി പേർ ജോ ബൈഡന് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ