നീണ്ട 17 വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് ഇന്ത്യ കുട്ടി ക്രിക്കറ്റിലെ രണ്ടാം കിരീടം ഉയര്‍ത്തിയത്. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും ടി-20യുടെ രാജാക്കന്മാരായത്.
ഇപ്പോഴിതാ 2024 ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഏത് താരത്തിന്റെതാണെന്ന് പറഞ്ഞിരിക്കുകയാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം കോച്ച് മൈക്ക് ഹെസന്‍.
ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള രോഹിത് ശര്‍മയുടെ ഇന്നിങ്സാണ് ഏറ്റവും മികച്ചതെന്നാണ് ഹെസന്‍ പറഞ്ഞത്.
‘2024 ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശര്‍മ നേടിയ 92 റണ്‍സാണ്,’ ഹെസന്‍ സ്‌കൈ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
ലോകകപ്പില്‍ സൂപ്പര്‍ 8ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ ആയിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 41 പന്തില്‍ 92 റണ്‍സായിരുന്നു രോഹിത് നേടിയത്. ഏഴ് ഫോറുകളും എട്ട് സിക്‌സുമാണ് താരം അടിച്ചെടുത്തത്.
രോഹിത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയുടെ ഇന്നിങ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
അതേസമയം ലോകകപ്പിനു ശേഷം നടന്ന ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര രോഹിത്തിന്റെ കീഴില്‍ ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ ഈ പരമ്പര ആരംഭിക്കാൻ ഇനി ഒരുപാട് ദിവസം ഉള്ളതിനാല്‍ രോഹിത് ശര്‍മ അടക്കമുള്ള പ്രധാന താരങ്ങള്‍ ദുലീപ് ട്രോഫിയില്‍ കളിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.
Content Highlight: Former New Zealand player Pick The Best Innings in 2024 T20 World Cup