അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ബ്രാന്‍ഡന്‍ മക്കെല്ലം. ന്യൂസിലാന്റ് ക്രിക്കറ്റിലെ സ്‌ഫോടാനാത്മകമായ ഒട്ടേറെ ഇന്നിംഗ്‌സുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നിട്ടുള്ളത്.
ഇപ്പോഴിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു നായകനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് മക്കെല്ലം.
ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടിനെതിരെയാണ് മക്കെല്ലം ആഞ്ഞടിക്കുന്നത്. ജോ റൂട്ടിന് നായകസ്ഥാനം വഹിക്കാനുള്ള കഴിവുകളില്ലെന്നാണ് മക്കെല്ലം പറയുന്നത്. ആഷസില്‍ ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് പിന്നാലെയാണ് മക്കെല്ലത്തിന്റെ വിമര്‍ശനം.
‘ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ വളരെ വലുതായിരുന്നു, എന്നാല്‍ അവര്‍ അതിന് പ്രാപ്തരായിരുന്നില്ല. ഓസ്‌ട്രേലിയ സമ്മര്‍ദ്ദം ചെയുത്തിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് തോറ്റിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏഴാമത് തോല്‍വിയാണിത്. ഇത് വളരെ മോശമാണ്. തുടര്‍ച്ചയായി 8 ടെസ്റ്റ് തോല്‍വികള്‍ എന്നതാണ് ഇംഗ്ലണ്ടിന്റെ മോശം റെക്കോഡ്. അതാണെങ്കില്‍ ഒരുപാട് കാലം മുന്‍പുമായിരുന്നു,’ അദ്ദേഹം പറയുന്നു.
ലീഡര്‍ഷിപ്പ് സ്‌കില്‍ എന്നത് ക്യാപ്റ്റന്‍സിയേക്കാള്‍ എത്രയോ വലുതാണെന്നും ജോ റൂട്ടിന് ആ സ്‌കില്‍ ഇല്ലാ എന്നാണ് താന്‍ കരുതുന്നതെന്നും മക്കെല്ലം പറയുന്നു.
ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നതില്‍ റൂട്ട് പരാജയമാണെന്നാണ് മക്കെല്ലം പറയുന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 7 തവണയാണ് ഇംഗ്ലണ്ട് റൂട്ടിന് കീഴില്‍ പരാജയപ്പെട്ടതെന്നും എവേ മത്സരങ്ങളിലും റൂട്ടിന് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയുമായുള്ള എവേ മത്സരം 3-1നും ന്യൂസിലാന്റിനോട് 1-0നുമായിരുന്നു ഇംഗ്ലണ്ടിന്റെ പരാജയം. ഇംഗ്ലണ്ടില്‍ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയോട് 2-1നും ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു.