| Thursday, 11th March 2021, 5:50 pm

നാമനിര്‍ദ്ദേശ പത്രിക തള്ളിയതിന് തൊട്ടുപിന്നാലെ അസം മുന്‍ എം.എല്‍.എ ആശുപത്രിയിലായി 

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: നാമനിര്‍ദ്ദേശ പത്രിക തള്ളിയതിന് മണിക്കൂറുകള്‍ക്കകം അസം മുന്‍ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭരണകക്ഷിയായ ബി.ജെ.പിയുടെ ഒപ്പമായിരുന്ന അലോക് കുമാര്‍ ഘോഷ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന്  എ.ജെ.പിയിലേക്ക് പോവുകയായിരുന്നു.

എ.ജെ.പിയെ പ്രതിനിധീകരിച്ച് മരിയാനി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനിരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്.

നാമനിര്‍ദ്ദേശ പത്രികയിലെ രണ്ട് ഖണ്ഡിക  കാണാത്തതിനെ തുടര്‍ന്നാണ് റിട്ടേണിംഗ് ഓഫീസര്‍ഇദ്ദേഹത്തിന്റെ പത്രിക തള്ളിയതെന്നാണ് വിവരം.

അതേസമയം, കഴിഞ്ഞദിവസം അസം ബി.ജെ.പിയില്‍ നിന്ന് രണ്ട് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് എം.എല്‍.എമാര്‍ പറഞ്ഞു.

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍, ശിലാദിത്യ ദേവ് എന്നിവരാണ് രാജിവെച്ചത്. ബി.ജെ.പിയിലെ അകത്തുനിന്നുള്ള ആള്‍ക്കാര്‍ തന്നെ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും നേതാക്കള്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Assam polls: Former MLA hospitalised after nomination gets rejected

We use cookies to give you the best possible experience. Learn more