|

മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റുമായ സി. മോയിന്‍കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് അന്ത്യം.

ആറുമാസമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996 ല്‍ കൊടുവള്ളിയില്‍ നിന്നും . 2001-2006, 2011-16 കാലത്തും തിരുവമ്പാടി മണ്ഡലത്തില്‍ നിന്നുമായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.

താമരശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് താമരശ്ശേരി അണ്ടോണ ജുമുഅ മസ്ജിദില്‍.

പിതാവ് : പരേതനായ പി. സി അഹമ്മദ് കുട്ടി ഹാജി. മാതാവ് : കുഞ്ഞിമാച്ച, ഭാര്യ: പയേരി കദീജ, മക്കള്‍ : അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന. മരുമക്കള്‍ :എംപി മുസ്തഫ (അരീക്കോട് ),എന്‍. സി അലി (നരിക്കുനി ) യു. സി ആയിഷ.

സഹോദരങ്ങള്‍ : പി. സി അബ്ദുല്‍ ഹമീദ് (റിട്ട : ഇ. എസ്. ഐ കമീഷണര്‍ )പി സി ഉമ്മര്‍ കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി )
പി. സി അബ്ദുല്‍ റഷീദ് (ആര്‍കിടെക് കോഴിക്കോട് ) അബ്ദുള്‍ നാസര്‍ ഓടങ്ങല്‍(വേവ്‌സ് സലൂണ്‍) ആയിശു നെരോത്ത് റാബിയ മേപ്പയ്യൂര്‍.നസീമ പെരിന്തല്‍മണ്ണ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contenet Highlights: Former MLA C Moinkutty passes away

Latest Stories