Kerala News
കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പുനലൂര്‍ മധു അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 03, 04:48 pm
Monday, 3rd October 2022, 10:18 pm

കൊല്ലം: മുന്‍ പുനലൂര്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. തിരുവനന്തപുരം കിങ്‌സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.

കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി അംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ കെ.പി.സി.സി ഭാരവാഹിയുമായിരുന്നു. 1991ല്‍ പുനലൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു വിജയിച്ചാണ് എം.എല്‍.എയായത്.