|

മുന്‍ മിസ് കേരളയും റണ്ണറപ്പും അപകടത്തില്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: മുന്‍ മിസ് കേരളയും റണ്ണറപ്പും അപകടത്തില്‍ മരിച്ചു. കൊച്ചിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരണപ്പെട്ടത്.

പുലര്‍ച്ചെ ഒരു മണിയോടെ വൈറ്റിലയില്‍ വെച്ചാണ് അപകടം നടന്നത്.
ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനുമാണ് മരിച്ചത്. തിരുവനന്തപുരം ആലംകോട് സ്വദേശിയാണ് അന്‍സി അഞ്ജന തൃശ്ശൂര്‍ സ്വദേശിയാണ്.

2019 മിസ് കേരള മത്സരത്തിലെ വിജയികളായിരുന്നു.