| Tuesday, 20th June 2023, 11:56 pm

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. എം.എ. കുട്ടപ്പന്‍ അന്തരിച്ചു. നാല് തവണ നിയമസാഭാ അംഗമായിരുന്ന അദ്ദേഹം 2001 മേയ് മുതല്‍ 2004 ഓഗസ്റ്റ് വരെ എ.കെ. ആന്റണി മന്ത്രി സഭിയിലെ പിന്നോക്ക പട്ടിക ക്ഷേമ മന്ത്രിയായിരുന്നു.

രണ്ട് തവണ ഞാറയ്ക്കല്‍ നിയോജക മണ്ഡലത്തില്‍ നിന്നും ഓരോ തവണ ചേലക്കര, വണ്ടുര്‍ മണ്ഡലത്തില്‍ നിന്നും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍ അംഗം, സതേണ്‍ റെയില്‍വേ റിക്രൂട്ട്മന്റ് ബോര്‍ഡ് അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വിവിധ കാലയളവില്‍ എം.എ. കുട്ടപ്പന്‍ വഹിച്ചിട്ടുണ്ട്.

Content Highlight: Former minister and senior Congress leader Dr. MA Kuttappan passed away

We use cookies to give you the best possible experience. Learn more