ബമാകോ: മാലി ദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ മാലി ക്രിമിനല്‍ കോടതി 13 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. തീവ്രവാദ വിരുദ്ധ കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരായ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
2012ല്‍ നഷീദ് മാലി പ്രസിഡന്റായിരിക്കെ അഴിമതിക്കേസില്‍ ചീഫ് ജസ്റ്റിസായ അബ്ദുല്ല മുഹമ്മദിനെ അന്യായമായി തടവിലാക്കി എന്ന കുറ്റത്തിനാണ് നഷീദിനെതിരെ വിധി വന്നിരിക്കുന്നത്.
കേസില്‍ പക്ഷപാതപരമായ വിചാരണയാണ് നടക്കുന്നതെന്ന് ആരോപിച്ചു നഷീദിന്റെ അഭിഭാഷകന്‍ നാല് ദിവസം മുമ്പ് കേസില്‍ നിന്നും പിന്‍മാറിയിരുന്നു.
മാലിയില്‍ ആദ്യമായി ജനാധിപത്യ മാര്‍ഗേന തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു മുഹമ്മദ് നഷീദ്. 2008-12 കാലയളവിലായിരുന്നു അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തിരിന്നിരുന്നത്. ഇതിന് ശേഷം പട്ടാള അട്ടിമറിയിലൂടെയായിരുന്നു അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നത്.