| Monday, 15th November 2021, 6:28 pm

ഹര്‍ത്താലിനിടെ കലാപത്തിന് ശ്രമം; മുന്‍ ബി.ജെ.പി മന്ത്രി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഹര്‍ത്താലിനിടയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായ അനില്‍ ബോന്ദെ അറസ്റ്റില്‍. അംരാവതി പൊലീസാണ് അനിലിനെ അറസ്റ്റ് ചെയ്തത്.

മറ്റൊരു ബി.ജെ.പി നേതാവായ പ്രവീണ്‍ പോടെയ്ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

ശനിയാഴ്ച ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. ബി.ജെ.പിയ്‌ക്കൊപ്പം ബജ്‌റംഗ്ദളും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിരുന്നു.

ഹര്‍ത്താലിനിടെ ന്യൂനപക്ഷ സമുദായക്കാര്‍ നടത്തുന്ന രണ്ട് കടകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ത്രിപുരയില്‍ നടക്കുന്ന മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ ന്യൂനപക്ഷ സംഘടനകള്‍ അംരാവതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇതിനിടയില്‍ പ്രവീണ്‍ പോടെയുടെ വീടിന് നേരെ കല്ലേറുണ്ടായെന്ന് പറഞ്ഞാണ് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പ്രവീണ്‍ പോടെയും അനില്‍ ബോന്ദെയുമാണ് ഹര്‍ത്താലിന് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും പ്രതികളാക്കി കേസെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Former Maharashtra minister Anil Bonde arrested for inciting violence in Amravati

We use cookies to give you the best possible experience. Learn more