Kerala News
കരുനാഗപ്പള്ളി മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 21, 02:13 am
Tuesday, 21st November 2023, 7:43 am

കൊച്ചി: മുന്‍ കരുനാഗപ്പള്ളി എം.എല്‍.എയും സി.പി.ഐ നേതാവുമായിരുന്ന ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു. ദീര്‍ഘകാലമായി കരള്‍ സംബന്ധമായ ചികത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം.

ദീര്‍ഘകാലം സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.ഐ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയായിരുന്നു. പൊതു ദര്‍ശനത്തിനു ശേഷം സംസ്‌കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.

Content Highlight: Former M.L.A Ramachandran passed away