ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയ നേതാവ് പ്രേംചന്ദ് ഗുഡ്ഡു കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിന്ധ്യയെയും കുടുംബത്തെയും ഉന്നംവെച്ച് വിശ്വാസ വഞ്ചകര്‍ എന്നായിരുന്നു ഗുഡ്ഡു പറഞ്ഞത്.
ജ്യോതിരാദിത്യയുടെ പിതാവ് മാധവറാവു സിന്ധ്യ കോണ്‍ഗ്രസിനെ ചതിക്കുകയും തെരഞ്ഞെടുപ്പില്‍ മാറി നിന്ന് മത്സരിക്കുകയും ചെയ്തു. മുത്തശ്ശി രാജമാതാ സിന്ധ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയിട്ടുണ്ട് എന്നായിരുന്നു ഗുഡ്ഡുവിന്റെ പരാമര്‍ശം.
ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനും ഇപ്പോള്‍ മന്ത്രിയുമായ തുള്‍സി സിലാവത്തിനെതിരെ സാന്‍വെര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു കോണ്‍ഗ്രസിലായിരുന്ന ഗുഡ്ഡു ബി.ജെ.പിയില്‍ ചേര്‍ന്നത്.
തുള്‍സിറാം ശിലാവത്ത് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും ഫലത്തില്‍ അത് സിന്ധ്യയുടെ തോല്‍വിയായിരിക്കുമെന്നും ഗുഡ്ഡു പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മന്ത്രിസഭയില്‍നിന്നും രാജിവെച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന വ്യക്തിയാണ് തുള്‍സിറാം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക