Kerala News
മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എസ്. പ്രശാന്ത് സി.പി.ഐ.എമ്മില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 03, 11:26 am
Friday, 3rd September 2021, 4:56 pm

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എസ്. പ്രശാന്ത് സി.പി.ഐ.എമ്മില്‍. എ.കെ.ജി സെന്ററിലെത്തി പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനില്‍ നിന്നാണ് പ്രശാന്ത് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസിലും ഹൈക്കമാന്റിലും ജനാധിപത്യമില്ലാതായതായി പ്രശാന്ത് പറഞ്ഞു. ഒരു ഉപാധിയുമില്ലാതെയാണ് സി.പി.ഐ.എമ്മിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നെടുമങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പി.എസ്. പ്രശാന്ത്.

കെ സി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രശാന്ത് പാര്‍ട്ടി വിട്ടത്.

വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ആളാണ് പാലോട് രവിയെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. നെടുമങ്ങാട്ട് തന്നെ തോല്‍പിച്ചത് പാലോട് രവിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Former KPCC General Secratary PS Prasanth CPIM