Advertisement
national news
നെഞ്ചു വേദനയെത്തുടര്‍ന്ന് മുന്‍ കാര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 12, 06:37 am
Thursday, 12th December 2019, 12:07 pm

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ചയാണ് സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിദ്ധരാമയ്യയ്ക്ക് ഹൃദയത്തിന് അസുഖമുള്ളതായും നിലവില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ അറിയിച്ചു. ‘ഹൃദയത്തിലേക്കുള്ള രക്ത ചംക്രമണം കൃത്യമായി നടക്കുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

ഇതിന് മുമ്പ് ഒരു വട്ടം അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിട്ടുണ്ട്. ഡോ.രമേഷ് ആണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്’. യതീന്ദ്ര കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ സിദ്ധരാമയ്യ ഐ.സി.യുവില്‍ ചികിത്സയിലാണ്.

ഡിസംബര്‍ 5ന് നടന്ന കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും സിദ്ധരാമയ്യ രാജിവെച്ചിരുന്നു.