'മുന്‍ ന്യായാധിപന്‍ ജമാത്തെ ഇസ് ലാമിയുടെ നാവായി മാറുന്നു'; ജസ്റ്റീസ് കമാല്‍ പാഷയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th February 2020, 9:25 pm
കൊല്ലം: ജസ്റ്റിസ് കമാല്‍ പാഷയ്‌ക്കെതിരെ പരോഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മുന്‍ ന്യായാധിപന്‍ ജമാത്തെ ഇസ് ലാമിയുടെ നാവായി മാറുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രിയുടെ വിമര്‍ശനം.
ജമാ അത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്നും ഇരുന്ന കസേരയുടെ വലിപ്പം മനസിലാക്കാതെ തെറ്റിധാരണ പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.