| Tuesday, 4th January 2022, 11:31 pm

മുന്‍ ബി.ജെ.പി എം.എല്‍.എയ്ക്ക് നേരെ മാവോയിസറ്റ് ആക്രമണം; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ ബി.ജെ.പി എം.എല്‍.എ ഗുരുചരന്‍ നായികിന് നേരെ മാവോയിസ്റ്റ് ആക്രമണം. റാഞ്ചിയിലെ മനോഹര്‍പുരിയില്‍ വെച്ച് ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. അക്രമണത്തില്‍ അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ കൈവശപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

ജിലാരുവിലെ ഒരു സ്‌കൂളില്‍ കായികമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്ക് ശേഷം മടങ്ങിയ അദ്ദേഹത്തിന്റെ കാര്‍ വളഞ്ഞ് സിവില്‍ യൂണിഫോമിലുള്ള മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അവിടെ നിന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം രക്ഷപ്പെട്ട എം.എല്‍.എ സോനുവാ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

താന്‍ വാഹനത്തിലേക്ക് കയറനൊരുങ്ങവേയാണ് ആക്രണമുണ്ടായതെന്നും ജനക്കൂട്ടം ഉണ്ടായിരുന്നതുകൊണ്ടാണ് അതിനിടയില്‍ കയറി തനിക്ക് രക്ഷപ്പെടാനായതെന്നും ഗുരുചരണ്‍ നായിക് പറഞ്ഞു.പ്രദേശത്ത് സി.ആര്‍.പി.എഫും പൊലീസും ചേര്‍ന്ന് പരിശോധന നടത്തുകയാണ്.

കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. 25 മാവോയിസ്റ്റുകളെങ്കിലും സ്ഥലത്തുണ്ടായിരുന്നെന്നു ഗ്രാമീണര്‍ പറഞ്ഞു. നേരത്തേയും ഹര്‍ട്ടയില്‍ വെച്ച് അദ്ദേഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ വധഭീഷണി ഉയര്‍ത്തി മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു.

ചിത്രം കടപ്പാട്: ദി അവന്യൂ മെയില്‍

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: former-jharkhand-mla-attacked-by-maoists-two-of-his-bodyguards-killed-one-critically-injured

We use cookies to give you the best possible experience. Learn more