കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് അർജന്റൈൻ താരം ലിയാൻഡ്രോ പരേഡസ് പാരീസ് സെയ്ന്റ് ഷെർമാങ് ക്ലബ്ബ് വിട്ടത്. തുടർന്ന് ലോൺ അടിസ്ഥാനത്തിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് താരം ചേക്കേറുകയായിരുന്നു.
ക്ലബ്ബിൽ ഇഷ്ട താരമായ ലയണൽ മെസി ഉണ്ടായിരുന്നിട്ടും താൻ ക്ലബ്ബ് വിടാനുള്ള കാരണം കോർട്ടിൽ കൂടുതൽ സമയം ചെലവഴിക്കാനണെന്നും ലോകകപ്പ് ടൂർണമെന്റിലേക്ക് വേണ്ട പരിശീലനം നടത്താനുമാണെന്ന് പരേഡസ് പറഞ്ഞിരുന്നു.
ഖത്തർ ലോകകപ്പിലേക്കുള്ള ദൂരം അടുത്തുവരുമ്പോളായിരുന്നു തനിക്കിങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതെന്നും വളരെ പ്രതിസന്ധിയിലാഴ്ത്തിയ ചുവടുവെപ്പാണെടുക്കേണ്ടി വന്നതെന്നറിയാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കണമെങ്കിൽ തനിക്കെന്ത് ചെയ്യാനാകും എന്നേ മനസിലുണ്ടായിരുന്നുള്ളൂ, അപ്പോൾ ആദ്യം ആലോചിച്ചത് പി.എസ്.ജി വിടുന്നതിനെ കുറിച്ചായിരുന്നു. അതുകൊണ്ട് ഞാനെടുത്തത് എന്തുകൊണ്ടും ശരിയായ തീരുമാനമാണെന്നാണ് വിശ്വസിക്കുന്നത്,” എന്നാണ് പരേഡസ് പറഞ്ഞത്.
എന്നാൽ പരേഡസിനെ യുവന്റസിലേക്ക് സൈൻ ചെയ്യിച്ചത് തെറ്റായ തീരുമാനമായി എന്നാണ് മുൻ ഇറ്റാലിയൻ താരം പൗലോ ഡി കാനിയോ ഇപ്പോൾ പറയുന്നത്.
പരേഡസിനെ പോലയൊരു താരത്തിനെയല്ല യുവന്റസിന് ആവശ്യം എന്നാണ് ടുട്ടോയുവേ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ കാനിയോ പറഞ്ഞത്.
നിലവിൽ മോശം ഫോമിലാണ് യുവന്റസ് തുടരുന്നത്. സിരി എയിൽ എട്ടാം സ്ഥാനത്താണ് യുവന്റസ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ പരിതാപകരമായ തോൽവിയാണ് മക്കാബി ഹൈഫയോട് യുവന്റസ് ഏറ്റുവാങ്ങിയത്.
അതിന്റെയടിസ്ഥാനത്തിലാണ് ഡി കാനിയോ താരത്തിനെതിരെ പരാമർശം നടത്തിയത്.
”പെരേഡസിന് ആകെ പാസ് ചെയ്യാൻ മാത്രം അറിയാം, മറ്റ് കാര്യങ്ങളൊക്കെ ബാക്കിയുള്ളവരാണ്. പ്യാനിക്കിനെയോ പരേഡിനെയോ പോലെയല്ല പെരേഡസ്. അദ്ദേഹത്തെ പോലെയൊരു മിഡ് ഫീൽഡറെയല്ല് യുവന്റസിനാവശ്യം,” കാനിയോ വ്യക്തമാക്കി.
നിലവിൽ യുവന്റസിൽ ലോണിൽ കഴിയുന്ന താരത്തിന് പി.എസ.ജിയിലേക്ക് തിരികെ പോകാൻ അവസരമുണ്ട്. 22 മില്യൺ യൂറോക്കാണ് പി.എസ്.ജി പരേഡസിനെ ലോണിൽ നൽകിയത്.
Content Highlights: Former Italian player blames jhuventus super star