ഐ.പി.എല്ലിലെ രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിംഗ്‌സ് മത്സരത്തില്‍ പഞ്ചാബിന് വിജയിക്കണമെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറിനെ എത്രയും പെട്ടന്ന് പുറത്താക്കിയാല്‍ മാത്രമേ സാധിക്കൂ എന്ന് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്.
സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവൊയിരുന്നു ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.
‘പഞ്ചാബ് രാജസ്ഥാനെ തോല്‍പിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവരുടേത് മികച്ച ഒരു ടീമാണ്, എങ്കിലും അത്ര മികച്ച പ്രകടനമല്ല സീസണില്‍ അവര്‍ പുറത്തെടുക്കുന്നത്. ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ അവര്‍ക്ക് ഈ സീസണില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
അവര്‍ മികച്ച ബാറ്റിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. അതേസമയം, പല ചെറിയ സ്‌കോറുകളും അവരുടേതു തന്നെയാണ്.
രാജസ്ഥാനെതിരെ ജയിക്കണമെങ്കില്‍ ജോസ് ബട്‌ലറിനെ എത്രവേഗം പുറത്താക്കാന്‍ പറ്റുമോ, അത്രയും വേഗം പുറത്താക്കണം. ഫേവറിറ്റ്‌സിനെ പുറത്താക്കിയാല്‍ അവരുടെ കോണ്‍ഫിഡന്‍സ് ലെവല്‍ താനേ കുറയും,’ ഹര്‍ഭജന്‍ പറയുന്നു.
ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവുമധികം റണ്ണടിച്ച വിരാട് കോഹ്‌ലിയുടെ റെക്കോഡ് മറികടക്കാന്‍ ബട്‌ലറിനാവുമെന്നും തകര്‍ക്കാന്‍ വേണ്ടി മാത്രമാണ് റെക്കോഡുകള്‍ സ്ഥാപിക്കപ്പെടുന്നതെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്ലില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ജോസ് ബട്‌ലര്‍ തന്റെ അപ്രമാദിത്യം അരക്കെട്ടുറപ്പിച്ചിരിക്കുകയാണ്. പത്ത് മത്സരത്തില്‍ നിന്നും മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയുടമക്കം 588 റണ്‍സാണ് താരം അടിച്ചെടുത്തിരിക്കുന്നത്.
റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള കെ.എല്‍. രാഹുലിന് 451 റണ്‍സാണുള്ളത്, അതായത് ബട്‌ലറിനേക്കാള്‍ 137 റണ്‍സിന്റെ കുറവ്.
കഴിഞ്ഞ രണ്ട് മത്സരത്തിലും പരാജയപ്പെട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ തപ്പിത്തടയുന്നത്. പ്ലേ ഓഫിനോട് അടുക്കുമ്പോള്‍ രാജസ്ഥാന്‍ സീസണിലെ പഴയ പ്രകടനം പുറത്തെടുക്കാത്തതില്‍ ആരാധകര്‍ക്കും വിഷമമമുണ്ട്.
എന്നാല്‍, പഞ്ചാബിനെ തകര്‍ത്ത് വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്. ബട്‌ലറടക്കമുള്ള താരങ്ങള്‍ തിളങ്ങിയാല്‍ സീസണിലെ പഴയ രാജസ്ഥാനെ വീണ്ടും കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Former Indian Superstar Harbhajan Singh about Rajasthan Royals’s star batter Jos Buttler