ഇന്ത്യയും ന്യൂസിലാന്‍ഡുമുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്‌സ് ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയില്‍ 46 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 402 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ച്ച വെക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 368 റണ്‍സിന്റെ വമ്പന്‍ ലീഡാണ് കിവികള്‍ നേടിയത്.
നിലവില്‍ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഹോം ടെസ്റ്റില്‍ 46 റണ്‍സിന് തകര്‍ന്ന ഇന്ത്യയെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ എക്‌സ് അക്കൗണ്ടിലൂടെ പരിഹസിക്കുന്ന പോസ്റ്റ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ക്രിക്കറ്റ് ഡോട്ട് കോം ഡോട്ട് എ.യു എന്ന അക്കൗണ്ടിലൂടെയാണ് ഇന്ത്യയെ പരിഹസിച്ചത്.
ഓസ്‌ട്രേലിയയില്‍ ഇന്ത്യ 36 റണ്‍സിന് ഓള്‍ ഔട്ട് ആയ സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് ‘ഓള്‍ ഔട്ട് 46′ ആണോ പുതിയത്’ഓള്‍ ഔട്ട് 36’? എന്ന ടാഗ് ലൈനിലായിരുന്നു. ഇതോടെ മുന്‍ താരങ്ങള്‍ ഓസീസിനെ വമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ പാര്‍ത്ഥീവ് പട്ടേലും സബ കരീമും ഇതിനെക്കുറിച്ച് സംസാരിക്കുകയാണ്.
‘ഇത് അവരുടെ ക്ലാസ് കാണിക്കുന്നു. ഒരു ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് അത്തരം അഭിപ്രായങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ക്രിക്കറ്റ് ഓസ്ട്രേലിയ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്,’ പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിനെ ഓസ്‌ട്രേലിയയക്ക് ഭയമാണെന്ന് സബ കരിം പറഞ്ഞിരുന്നു.
‘ഇത് അവരുടെ ഭയത്തെ കാണിക്കുന്നു. 36 റണ്‍സിന് പുറത്തായതിന് ശേഷം ടീമില്‍ ഇന്ത്യ എന്താണ് ചെയ്തതെന്ന് അവര്‍ക്കറിയാം. ഇന്ത്യ പരമ്പര നേടി, അതുകൊണ്ടാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അവരെ ഭയപ്പെടുന്നത്. കാരണം ഇന്ത്യ ഉടന്‍ തന്നെ അവരോട് അഞ്ച് ടെസ്റ്റുകള്‍ കളിക്കും,’ അദ്ദേഹം പറഞ്ഞു.
ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി 20 റണ്‍സടിച്ച റിഷബ് പന്താണ് ടോപ് സ്‌കോറര്‍.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് കിവീസ് ബൗളിങ്ങില്‍ തിളങ്ങിയത്. വില്‍ ഒ റൂര്‍ക് ഫോര്‍ഫര്‍ നേടിയപ്പോള്‍ ടിം സൗത്തിയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
Content Highlight: Former Indian Stars Criticize Australian Cricket