ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരമാണ് ശനിയാഴ്ച നടക്കുന്നത്. സീനിയര്‍ താരങ്ങളെല്ലാം തന്നെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ യുവതാരങ്ങളാണ് പര്യടനത്തിനായി അയര്‍ലന്‍ഡിലെത്തിയിട്ടുള്ളത്.
ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യമായിട്ടാണ് ഹര്‍ദിക് ഇന്ത്യയെ നയിക്കുന്നത്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഡെബ്യൂ സീസണില്‍ തന്നെ ചാമ്പ്യന്‍മാരാക്കിയതിന്റെ ആവേശത്തിലാണ് താരം നായകന്റെ ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നത്.
ഐ.പി.എല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ തന്നെയാണ് പര്യടനത്തില്‍ ഇന്ത്യയുടെ കരുത്ത്. ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി കാത്തിരിക്കുന്ന രാഹുല്‍ ത്രിപാഠിയും അര്‍ഷ്ദീപ് സിങ്ങും ഉമ്രാന്‍ മാലിക്കും എല്ലാം തന്നെ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ജേഴ്‌സി അണിയുന്നതിന്റെ ആവേശത്തിലാണ്.
ഇപ്പോഴിതാ, അയര്‍ലാന്‍ഡിനെതിരെയുള്ള ആദ്യ മത്സരത്തിനുള്ള തന്റെ പ്രഡിക്റ്റഡ് ഇലവനെ തെരഞ്ഞടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ വസീം ജാഫര്‍.
പരമ്പരയിലെ വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ അടക്കം ടീമില്‍ സീനിയോരിറ്റി ഉള്ള പല താരങ്ങളും പുറത്താണ്. ഭുവിക്ക് പുറമെ സഞ്ജു സാംസണെയും ആദ്യ മത്സരത്തില്‍ വസീം ജാഫര്‍ തഴഞ്ഞിരിക്കുകയാണ്.
ഭുവനേശ്വറിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നാണ് താരം പറയുന്നത്.