ഇന്ത്യന്‍ ക്യാപ്റ്റന്റെ പുതിയ തന്ത്രത്തില്‍ ഞെട്ടി അജയ് ജഡേജ!
Sports News
ഇന്ത്യന്‍ ക്യാപ്റ്റന്റെ പുതിയ തന്ത്രത്തില്‍ ഞെട്ടി അജയ് ജഡേജ!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st July 2024, 8:11 pm

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി-20യില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചൂള്ളൂ. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ആദ്യ പന്തില്‍ തന്നെ അനായാസമായി വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യ സൂപ്പര്‍ ഓവറില്‍ എത്തിയത്.

ഇന്ത്യന്‍ ടീമിന്റെ ഐക്യത്തിനും വിജയത്തിനും വേണ്ടി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എടുത്ത തീരുമാനം മുന്‍ താരം അജയ് ജഡേജയെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. ടീമിലെ അംഗങ്ങളോട് ചെറിയ ഗ്രൂപ്പുകളായി ഇരിക്കരുതെന്നും എല്ലാവരും ഒരുമിച്ച് ഇരിക്കണമെന്നാണ് സൂര്യ നിര്‍ദേശിച്ചത്.

‘ഞങ്ങള്‍ ലോകകപ്പ് സമയത്താണ് ഈ ട്രെന്‍ഡ് ആരംഭിച്ചത്. മൂന്നോ നാലോ കളിക്കാര്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ ഇരിക്കുന്നത് ഒഴിവാക്കാനും പകരം ഒരു ടീമായി ഒരുമിച്ച് ഇരിക്കാനും കളിക്കാരോട് പറഞ്ഞു. ഈ പരമ്പരയിലും അതുതന്നെ സംഭവിച്ചു. ഇത് കളിക്കാര്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും സൗഹൃദം വളര്‍ത്തുകയും ചെയ്യുന്നു,’ ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാധവ് പറഞ്ഞു.

സൂര്യകുമാറിന്റെ മികച്ച തീരുമാനത്തെക്കുറിച്ച് കേട്ട മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ ഞെട്ടി. പണ്ട് ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്ന ഒരു ആചാരമായിരുന്നു ഇതെന്നും ഇപ്പോള്‍ ക്യാപ്റ്റന്‍ വീണ്ടും ആ ശീലം ടീമില്‍ കൊണ്ടുവന്നെന്നുമാണ് അജയ് പറഞ്ഞത്.

‘ഇന്ന് കളിക്കാര്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു. പണ്ടുമുതലേയുള്ള ഒരു പഴയ ആചാരമാണത്. എന്നാല്‍ വീണ്ടും, അവര്‍ അടുത്തിടെ ഈ മാറ്റം കൊണ്ടുവന്നതായി ക്യാപ്റ്റന്‍ പറഞ്ഞു,’ അജയ് ജഡേജ പറഞ്ഞു.

 

Content Highlight: Former Indian player Ajay Jadeja was shocked to hear about Suryakumar’s brilliant decision