ഷാക്കിബ് അല്‍ ഹസനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം
2023 ICC WORLD CUP
ഷാക്കിബ് അല്‍ ഹസനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th November 2023, 6:06 pm

നവംബര്‍ ആറിന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ്- ശ്രീലങ്ക മത്സരത്തില്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 49.3 ഓവറില്‍ 279 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിനിറങ്ങി ഇംഗ്ലണ്ട് 41.1 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നു.

എന്നാല്‍ മത്സരത്തില്‍ ചില നാടകീയമായ രംഗങ്ങളും അരങ്ങേറിയിരുന്നു. ലങ്കയുടെ ബാറ്റിങ്ങിനിടെ ആഞ്ചലോ മാത്യൂസിന്റെ വിവാദപരമായ വിക്കറ്റാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഒരു ഡെലിവറി നേരിടാന്‍ മാത്യൂസ് രണ്ട് മിനിറ്റില്‍ കൂടുതല്‍ സമയം എടുത്തെന്ന് ആരോപിച്ച് ബംഗ്ലാദേശ് ക്യാപറ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ കൊടുത്ത അപ്പീലില്‍ മാത്യൂസ് ടൈമ്ഡ് ഔട്ട് ആയി പുറത്താവുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരാള്‍ ടൈമ്ഡ് ഔട്ട് ആയി പുറത്താകുന്നത്. പൊട്ടിയ ഹെല്‍മറ്റ് സ്ട്രാപ്പ് മാറ്റാന്‍ സമയമെടുത്തെങ്കിലും കൃത്യം സമയത്താണ് താന്‍ എത്തിയതെന്ന് മാത്യൂസ് ഒരുപാട് പ്രതിരോധിച്ചു. പക്ഷെ ഫലമുണ്ടായില്ല.

ഈ വിവാദപരമായ സാഹചര്യത്തില്‍ മുന്‍ ഇന്ത്യന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അപ്പീല്‍ പിന്‍ വലിക്കാഞ്ഞ ഷാക്കിബിനോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നും പഠിക്കണമെന്നാണ് കൈഫ് പറഞ്ഞത്.

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ഏകദിന മത്സരത്തില്‍ റണ്‍ ഔട്ട് അപ്പീല്‍ പിന്‍വലിച്ച രോഹിത്തിന്റെ തീരുമാനത്തെയായിരുന്നു കൈഫ് പരാമര്‍ശിച്ചത്.

മൂന്ന് പന്തില്‍ വിജയിക്കാന്‍ 83 റണ്‍സ് എന്നിരിക്കെ 98 റണ്‍സില്‍ ബാറ്റ് ചെയ്യുകയായിരുന്ന ദാസുന്‍ ഷണകയെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ഷമി വിക്കറ്റ് ചെയ്യുകയായിരുന്നു. ഷണകയെ പുറത്താക്കാന്‍ അവസരം ലഭിച്ചിട്ടും രോഹിത് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.

‘ഷമി റണ്‍ ഔട്ടിന് അപ്പീല്‍ ചെയ്തത് എനിക്ക് അറിയില്ലായിരുന്നു. 98 റണ്‍സില്‍ ഷണക മികച്ചരീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു. അവന്റെ ക്രഡിറ്റ് മുഴുവന്‍ അങ്ങനെ തള്ളിക്കളയാല്‍ പറ്റില്ലായിരുന്നു. പക്ഷെ ഞങ്ങളുടെ പ്ലാന്‍ വ്യത്യസ്തമായിരുന്നു. ഞങ്ങളത് പരിഗണിച്ചില്ല,’ മത്സരത്തിന് ശേഷം രോഹിത് പറഞ്ഞത്.

ഇതിനിടെ ഒരു മാധ്യമത്തില്‍ മാത്യൂസ് പറഞ്ഞത് അപ്പീല്‍ പിന്‍വലിക്കാനുള്ള ഓപ്ഷനും ഷാക്കീബിന് ഉണ്ടെന്നായിരുന്നു.
‘അതെ ഷാക്കിബ് ഒരു തീരുമാനമെടുക്കുകയായിരുന്നു. പക്ഷെ സമയം പാഴാക്കുന്നതല്ലെന്ന് അവനറിയാമായിരുന്നു. അപ്പീല്‍ പിന്‍വലിക്കാനുള്ള അവസരമുണ്ടായിട്ടും അവനത് ചെയ്തില്ല. മറ്റേതെങ്കിലും ടീമായിരുന്നെങ്കില്‍ അവര്‍ അങ്ങനെ ചെയ്യില്ല,’ മാത്യൂസ് പറഞ്ഞു.

ഇതോടെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ എടുതത്ത തീരുമാനത്തില്‍ ക്രിക്കറ്റ് നിരീക്ഷകരുടെ വിമര്‍ശനം നേരിടുകയാണ്. ഇതുവരെ എട്ട് മത്സരങ്ങളില്‍ നിന്നും രണ്ട് മത്സരങ്ങള്‍ ജയിച്ച ബംഗ്ലാദേശ് എട്ടാം സ്ഥാനത്തും എട്ടില്‍ രണ്ട് വിജയമായി ലങ്ക ഒമ്പതാം സ്ഥാനത്തുമാണ്. നവംബര്‍ 11ന് ഓസ്‌ട്രേലിയയുമായിട്ടാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.

 

Content Highlight: Former Indian cricketer Mohammad kaif criticized Shakib Al Hasan