| Sunday, 5th June 2022, 2:57 pm

ഐ.പി.എല്‍ ഇലവന്‍ vs പി.എസ്.എല്‍ ഇലവനുമായി മുന്‍ ഇന്ത്യന്‍ താരം; റാഷിദ് ഖാനും ടിം ഡേവിഡും പാക് നിരയില്‍; ജയിക്കാന്‍ സാധ്യത പാകിസ്ഥാനെന്നും വാദം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ സീസണ്‍ അവസാനിച്ചതിന് പിന്നാലെ ഐ.പി.എല്‍ ഇലവനേയും പി.എസ്.എല്‍ ഇലവനെയും തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേയും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലേയും ടീമില്‍ നിന്നാണ് താരം ടീമിനെ തെരഞ്ഞടുത്തത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കളിക്കുന്ന താരങ്ങളുണ്ട്. ഐ.പി.എല്‍ 2022 ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ വൈസ് ക്യാപ്റ്റന്‍ റാഷിദ് ഖാനും മുംബൈ ഇന്ത്യന്‍സിന്റെ ടിം ഡേവിഡും അത്തരത്തില്‍ രണ്ട് ലീഗിലും കളിക്കുന്ന താരങ്ങളാണ്. ഇവരില്‍ പലരേയും ചോപ്ര പി.എസ്.എല്‍ ഇലവനൊപ്പമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐ.പി.എല്‍ XI : ജോസ് ബട്‌ലര്‍, കെ.എല്‍. രാഹുല്‍,രാഹുല്‍ ത്രിപാഠി, ഹര്‍ദിക് പാണ്ഡ്യ, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മില്ലര്‍, ആന്ദ്രേ റസല്‍, യുസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്

പി.എസ്.എല്‍ XI: ഫഖര്‍ സമാന്‍, ജേസണ്‍ റോയ്, മുഹമ്മദ് റിസ്വാന്‍, റിലി റൂസോ, ടിം ഡേവിഡ്, ഷദാബ് ഖാന്‍, റാഷിദ് ഖാന്‍, നസീം ഷാ, സമാന്‍ ഷാ, കുഷ്ദില്‍ ഷാ, ഷഹീന്‍ അഫ്രിദി

രണ്ട് ടീമും ഏകദേശം ഒരേരീതിയില്‍ ശക്തരാണെന്നും എന്നാല്‍ ബൗളിംഗ് ഡിപ്പാര്‍ട്‌മെന്റ് ഐ.പി.എല്‍ ഇലവനേക്കാള്‍ മുന്‍തൂക്കം പി.എസ്.എല്ലിനാണെന്നും ചോപ്ര പറയുന്നു.

‘ജോസ് ബട്‌ലറിനും ജേസണ്‍ റോയ്‌യും ഒരേ രീതിയില്‍ എതിര്‍ ടീമിന് മേല്‍ നാശം വിതക്കാന്‍ പോന്നവരാണ്. രാഹുലും ഫഖര്‍ സമാനും അപകടകാരികള്‍ തന്നെ.

മൂന്നാം നാലും സ്ഥാനങ്ങളില്‍ ഇറങ്ങുന്ന രണ്ട് ടീമിന്റെയും താരങ്ങളെ നോക്കുമ്പോള്‍ ഇരുവരും തുല്യരാണ്. മുഹമ്മദ് റിസ്വാന് 500+ റണ്‍സ് ഉണ്ടെങ്കിലും സ്‌ട്രൈക്ക് റേറ്റ് കുറവാണ്. രാഹുല്‍ ത്രിപാഠിയാണ് ഇക്കര്യത്തില്‍ മിടുക്കന്‍.

ഹര്‍ദിക്കും റൂസോയുമാണ് നാലം സ്ഥാനത്തിറങ്ങുന്നവര്‍. ഹര്‍ദിക്കിന്റെ സ്‌ട്രൈക്ക് റേറ്റ് കുറവാണെങ്കിലും ക്യാപ്റ്റന്‍ എന്നനിലയിലും ബൗളര്‍ എന്ന നിലയിലും ഉണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണ്.

ടിം ഡേവിഡ് 194 സ്‌ട്രൈക്ക് റേറ്റില്‍ 278 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഐ.പി.എല്‍ നിരയില്‍ ലിയാം ലിവിംഗ്സ്റ്റണാണുള്ളത്. ഇതില്‍ ലിവിംഗ്സ്റ്റണ് തന്നെയാണ് എഡ്ജ്. ഷദാബ് ഖാന്‍ 268 റണ്‍സും 19 വിക്കറ്റും നേടിയിട്ടുണ്ട്. എനിക്ക് തോന്നുന്നത് അവന്‍ മില്ലറിനേക്കാള്‍ മകളിലാണെന്നാണ്,’ ചോപ്ര പറയുന്നു.

റസലും റാഷിദുമാണ് ഇരുടീമിലേയും ഓള്‍റൗണ്ടര്‍മാര്‍.

ബൗളേഴ്‌സിലേക്കെത്തുമ്പോള്‍ പി.എസ്.എല്‍ ടീം ഒരുപടി മുന്നിട്ട് നില്‍ക്കുന്നുണ്ടെന്നും ചോപ്ര പറയുന്നു.

ഇരുടീമുകളും തമ്മില്‍ അഞ്ച് മത്സരം വീതമുള്ള സീരീസ് സംഘടിപ്പിക്കണമെന്നും എന്നാല്‍ മാത്രമേ ക്ലിയര്‍ വിന്നറെ കാണാനാകൂവെന്നും അദ്ദഹേം പറയുന്നു.

Content highlight: Former Indian Cricketer Aakash Chopra picks his best IPL and PSL XIs

We use cookies to give you the best possible experience. Learn more