| Thursday, 3rd October 2019, 8:38 am

28 വര്‍ഷത്തിനുശേഷം ഇന്ത്യക്ക് ലോകകപ്പ്, ദക്ഷിണാഫ്രിക്ക ഒന്നാംസ്ഥാനത്ത്; ചരിത്രം ആവര്‍ത്തിക്കാന്‍ അയാളിനി ഇംഗ്ലണ്ടിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ഇന്ത്യക്ക് 2011-ല്‍ ഏകദിന ലോകകപ്പ് നേടിത്തന്ന പരിശീലകന്‍ ഗാരി കേസ്റ്റണ്‍ ഇനി ഇംഗ്ലണ്ട് പരിശീലകനാകും. ദ ടെലഗ്രാഫാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ ഇംഗ്ലണ്ട് ടീം ഡയറക്ടര്‍ ആഷ്‌ലി ജൈല്‍സുമായി കേസ്റ്റണ്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ആഷസ് പരമ്പര കഴിഞ്ഞതോടെ രാജിവെച്ച ട്രെവര്‍ ബെയ്‌ലിസിനു പകരക്കാരനായാണ് കേസ്റ്റന്റെ വരവ്.

2008-ലാണ് കേസ്റ്റണ്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ കീഴിലാണ് 28 വര്‍ഷത്തിനു ശേഷം ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യമെന്നായിരുന്നു കേസ്റ്റണെക്കുറിച്ച് അന്നത്തെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യ വിട്ടതിനു ശേഷം അദ്ദേഹം ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിച്ചു. രണ്ടുവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നിന്ന കേസ്റ്റണ്‍ ടീമിനെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു.

2013-ലാണ് കേസ്റ്റണ്‍ പരിശീലക കരിയര്‍ അവസാനിപ്പിച്ചത്. കുടുംബവുമായി സമയം ചെലവിടാനാണ് ഇതെന്നായിരുന്നു അദ്ദേഹം അന്നു പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനും വേണ്ടി അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനിടെ ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കേയ്‌നു വേണ്ടിയും പരിശീലക കുപ്പായം അണിഞ്ഞു.

അന്താരാഷ്ട്ര താരമെന്ന നിലയ്ക്ക് 101 ടെസ്റ്റുകളും 185 ഏകദിനങ്ങളുമാണ് അദ്ദേഹം കളിച്ചത്. ടെസ്റ്റില്‍ 7289 റണ്‍സും ഏകദിനത്തില്‍ 6798 റണ്‍സും നേടി.

We use cookies to give you the best possible experience. Learn more