മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും വലിയ താരമാണ് വിരാട് കോഹ്‌ലി. കുറച്ചുനാളുകള്‍ക്ക് ശേഷമുള്ള
മോശം പ്രകടനത്തിന് ശേഷം ടി-20 ലോകകപ്പില്‍ വലിയ തിരിച്ചുവരവാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.കോഹ്‌ലി തന്റെ കരിയറിലെ മോശം സമയത്തിലൂടെ കടന്നുപോയപ്പോള്‍ പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഈ സമയവും കടന്നുപോകും എന്ന പ്രശസ്ത വരികളായിരുന്നു താരം വിരാടുമായുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചിരുന്നത്.കോഹ്‌ലി ഫോമിലേക്ക് തിരിച്ചുവന്നതിന് പിന്നാലെ മോശം ഫോമില്‍ തുടരുകയാണ് ഇപ്പോള്‍ ബാബര്‍ അസം. ഓസ്ട്രേലിയയില്‍ നിലവില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ 30 പന്തില്‍ 14 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്.
Undisputed 👑🤯#ViratKohli #BabarAzam #MohammedRizwan #INDvsNED #T20Worldcup #Cricket pic.twitter.com/QmN0raVhIZ
— Wisden India (@WisdenIndia) October 27, 2022
വിരാടിന്റെ പിന്തുണക്ക് മാത്രമാണ് ബാബര്‍ അസമിനെ ഫോമിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയൂവെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. വിരാട് കോഹ്‌ലി പിന്തുണച്ച് ട്വീറ്റ് ചെയ്യുമ്പോള്‍ ബാബര്‍ അസം ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ചോപ്ര അവകാശപ്പെടുന്നത്.
വിവിധ ടീമുകളുടെ ക്യാപ്റ്റന്‍മാരായ ജോസ് ബട്ട്ലര്‍, ആരോണ്‍ ഫിഞ്ച്, ടെംബ ബാവുമ എന്നിവരുടെ ലോകകപ്പിലെ പ്രകടനവുമായി ബന്ധപ്പെട്ട വീഡിയോയും ചോപ്ര തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ടി-20 ലോകകപ്പില്‍ ആദ്യം നിരാശപ്പെടുത്തിയ ക്യാപ്റ്റന്‍മാര്‍ ഫോമിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ചില മത്സരങ്ങളില്‍ കാണുന്നത്.