| Monday, 4th October 2021, 2:47 pm

ഒരു നായകന് വേണ്ട ഇന്റലിജന്‍സ് ഇല്ല; രാഹുല്‍ ഒരു മോശം ക്യാപ്റ്റന്‍: ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലിന്റെ ഐ.പി.എല്‍ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അജയ് ജഡേജ. ക്രിക്ബസ് വെബ്‌സൈറ്റിനോടായിരുന്നു ജഡേജയുടെ പ്രതികരണം.

ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനാണ് രാഹുല്‍. വിരാട് കോഹ്‌ലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനാകുക രാഹുലായിരിക്കും എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ജഡേജയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി രാഹുല്‍ പഞ്ചാബിന്റെ ക്യാപ്റ്റനാണെന്നും എന്നാല്‍ ഒരു നായകനെന്ന രീതിയില്‍ ഒരിക്കലും തോന്നിയിട്ടില്ലെന്നുമാണ് ജഡേജ തുറന്നടിച്ചത്. ഒരു ക്യാപ്റ്റന് വേണ്ട ഇന്റലിജന്‍സ് രാഹുലിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആവുകയാണെങ്കില്‍ ആ സ്ഥാനത്ത് ഒരുപാട് കാലം നിലനില്‍ക്കാനാകും. കാരണം എല്ലാത്തിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നയാള്‍ക്ക് അത് സാധിക്കും,” ജഡേജ കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിക്കുന്ന പോലെയല്ല ഇന്ത്യന്‍ ടീമിനെ നയിക്കേണ്ടതെന്നും ഇന്ത്യന്‍ ക്യാപ്റ്റന് വേണ്ട പല കഴിവുകളും രാഹുലിനില്ലെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്.
രാഹുല്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ടീമിന് കാര്യമായ വിജയങ്ങള്‍ സമ്മാനിക്കാന്‍ സാധിച്ചിരുന്നില്ല.

ഇന്നത്തെ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് മത്സരം കഴിയുന്നതോടു കൂടി വീണ്ടും ടീമിന്റെ സ്ഥാനം താഴേക്കാവും. പഞ്ചാബ് പ്ലേ ഓഫില്‍ കടക്കാനുള്ള സാധ്യതയും കുറവാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് ഐ.പി.എല്‍ സീസണുകളിലും ആറാം സ്ഥാനത്തായിരുന്നു പഞ്ചാബ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Former India cricketer Ajay Jadeja criticise the captaincy of KL Rahul

We use cookies to give you the best possible experience. Learn more