| Monday, 26th September 2022, 6:45 pm

അവന്‍ അടുത്ത ധോണിയാകാനുള്ള എല്ലാ സാധ്യതയും ഞാന്‍ കാണുന്നു! ഇന്ത്യന്‍ താരത്തെ പുകഴ്ത്തി മുന്‍ ഫീല്‍ഡിങ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ 2-1ന് പരമ്പര ജയിക്കാനും ഇന്ത്യൻ സാധിച്ചു.

ബാറ്റിങ്ങിൽ മുൻ നായകൻ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും കത്തിക്കയറിയതോടെയാണ് ഇന്ത്യൻ വിജയം അനായാസമായത്. ബാറ്റിങ് നിരയിൽ ഇന്ത്യ തങ്ങളുടെ ക്ലാസ് ഒരിക്കൽക്കൂടി പുറത്തെടുത്തപ്പോൾ, ബൗളിങ്ങിൽ വീണ്ടും പരാജയമായി മാറി.

മൂന്നാം ടി-20 മത്സരത്തിന്റെ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ നിന്ന് റിഷബ് പന്തിനെ ഒഴിവാക്കിയിരുന്നു. ദിനേശ് കാർത്തിക്കിൽ മാനേജ്മെന്റ് വിശ്വാസം പ്രകടിപ്പിച്ചതിനാലാണ് പന്തിനെ മാറ്റിയത്.

സാഹചര്യങ്ങൾക്കനുസരിച്ചാണ് ടീമിന്റെ തെരഞ്ഞെടുപ്പ് എന്ന് രാഹുൽ ദ്രാവിഡ് നേരത്തെ പറഞ്ഞിരുന്നു. പന്തിനെ രഹസ്യ ആയുധമാക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നാണ് സൂചന. അതേസമയം റിഷബ് പന്തിനെ എന്തുകൊണ്ട് പ്ലെയിങ് ഇലവനിൽ നിന്ന് മാറ്റി എന്നതിന് ടോസ് വേളയിൽ രോഹിത് ശർമ്മ മറുപടി നൽകിയിരുന്നു.

റിഷബിൽ ചെറിയ രീതിയിൽ ധോണിയുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ കോച്ച് ആർ. ശ്രീധർ.

‘അദ്ദേഹത്തിൽ ചെറിയ രീതിയിൽ ധോണിയുണ്ട്. നിങ്ങൾ ആരെയെങ്കിലും ആരാധനാപാത്രമാക്കി വളരുമ്പോൾ അവർ നിങ്ങളുടെ ഭാഗമാകും. അതുകൊണ്ടു തന്നെ റിഷബിൽ അൽപം മഹിയെ കാണാം. റിഷബ് മഹാനായ മനുഷ്യനെയാണ് ആരാധിച്ചു വളർന്നത്,” ആർ. ശ്രീധർ പറഞ്ഞു.

എട്ട് ഓവർ മത്സരമായി ചുരുങ്ങിയ അവസാന ടി-20യിൽ നാല് ബൗളർമാരെ മാത്രമാണ് ഇന്ത്യ കളിപ്പിച്ചത്. അതിനാലാണ് അന്ന് ഭുവനേശ്വർ കുമാറിന് പുറത്തിരിക്കേണ്ടിവന്നതും റിഷബ് പ്ലേയിംഗ് ഇലവനിലെത്തിയതും.

എന്നാൽ ഇന്ന് 20 ഓവർ വീതം മത്സരം നടക്കും എന്നതിനാൽ ബൗളിങ് ഓപ്ഷൻ കണക്കാക്കി ഭുവിയെ ഇലവനിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തിയതോടെ ഇന്ത്യക്ക് ഡെത്ത് ഓവറിൽ ഇനി ഭുവിയെ ആശ്രയിക്കേണ്ടതില്ല എന്ന കാരണവും ടീം തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്.

മൊഹാലിയിലെ ആദ്യ ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ ഭുവി അഞ്ച് ഓവറിൽ 52 റൺസ് വഴങ്ങിയിരുന്നു. സ്ലോഗ് ഓവറുകളിൽ 15ഉം 16ഉം റൺസ് വീതമാണ് ഭുവനേശ്വർ കൊടുത്തത്. നാഗ്പൂരിലെ രണ്ടാം ടി20 മഴമൂലം എട്ട് ഓവർ വീതമായി ചുരുക്കിയപ്പോൾ അധികബാറ്ററായി റിഷബിന് അവസരം നൽകുകയായിരുന്നു.

Content Highlight: Former India Coach’s key Rishabh Pant observation over MS Dhoni Comparison

We use cookies to give you the best possible experience. Learn more