ലക്ഷക്കണക്കിന് പ്രവാസികളെ സ്വീകരിക്കാനുള്ള ചങ്കൂറ്റമാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്; രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സ്വാഭാവികമെന്ന് ഐ.സി.എം.ആര്‍. മുന്‍ മേധാവി
കോഴിക്കോട്: കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സ്വാഭാവികമാണെന്ന് ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ടി. ജേക്കബ് ജോണ്‍. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ടി. ജേക്കബ് ജോണ്‍
പുറത്തുനിന്നും ലക്ഷക്കണക്കിന് പ്രവാസി മലയാളികളാണ് കേരളത്തിലേക്ക് തിരിച്ചു വരുന്നത്. അവരെ സ്വീകരിക്കാനുള്ള ചങ്കൂറ്റമാണ് കേരളത്തിനെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മരണനിരക്ക് താഴെയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അസുഖബാധിതരില്‍ എത്ര പേര്‍ മരിക്കുന്നുവെന്നാണ് നോക്കേണ്ടത്. അണുബാധിതര്‍ എല്ലാവരും അസുഖബാധിതരല്ല. കൊവിഡ് 19 അണുബാധിതരില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതു മൂലം അസുഖബാധിതരായവരുടെ എണ്ണമാണ് നമ്മള്‍ ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടത്. കെയ്‌സ് ഫെറ്റാലിറ്റി റേറ്റ് (സി.എഫ്.ആര്‍.- അസുഖബാധിതരിലെ മരണനിരക്ക്) നോക്കിയാല്‍ കേരളം ഇപ്പോഴും വളരെ പിന്നിലാണ്.’, ജേക്കബ് ജോണ്‍ പറഞ്ഞു.
സാമൂഹ്യ സമ്പര്‍ക്കം ഇല്ലാതാക്കുകയല്ല സുരക്ഷിതമാക്കുകയാണ് വേണ്ടത്. പ്രായമുള്ളവരെ നിര്‍ബ്ബന്ധമായും വീട്ടിലിരുത്തണം. പ്യൂപ്പകള്‍ കൊക്കൂണില്‍ സുരക്ഷിതരായിരിക്കുന്നതുപോലെ ഇവരെ കാത്തുസംരക്ഷിച്ചുകൊണ്ട് കേരളം ഇപ്പോഴുള്ള അഭിമാനകരമായ നേട്ടം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക