| Friday, 11th October 2019, 7:59 am

'ഹരിയാന തെരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണാം, കോണ്‍ഗ്രസ് തോല്‍വി നേരിടും'; ഹൂഡയെ വെല്ലുവിളിച്ച് അശോക് തന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാന വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായേക്കുമെന്ന് ഹരിയാന മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വര്‍. തെരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണാന്‍ ഭൂപിന്ദര്‍ സിങ് ഹൂഡയെ അശോക് തന്‍വര്‍ വെല്ലുവിളിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു തന്‍വറിന്റെ പ്രതികരണം.

സോണിയാ ഗാന്ധിക്കും രാഹുലിനുമെതിരെ പാര്‍ട്ടിയില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഇത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു തന്‍വറിന്റെ പ്രതികരണം.

സമാന്തര യോഗങ്ങള്‍ വിളിച്ച് ഹൂഡക്കെതിരെ ആഞ്ഞടിക്കുകയാണ് അശോക് തന്‍വര്‍. ഹൂഡക്കും അണികള്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനാകില്ലെന്നും തന്‍വര്‍ വെല്ലുവിളിച്ചു.

എന്നാല്‍ വ്യക്തിയല്ല പാര്‍ട്ടിയാണ് പ്രധാനമെന്നും തന്‍വറില്ലെങ്കിലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കാനില്ലെന്നും ഹൂഡ തിരിച്ചടിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ അഞ്ചിനായിരുന്നു അശോക് തന്‍വര്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചത്.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളുടെ പേരില്‍ അശോക് തന്‍വര്‍ കോണ്‍ഗ്രസിന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്നും നേരത്തെ രാജിവച്ചിരുന്നു.

ഹരിയാനയില്‍ പാര്‍ട്ടി ‘ഹൂഡ കോണ്‍ഗ്രസ്’ ആയി മാറിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ തഴഞ്ഞാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കിയതെന്ന് ആരോപിച്ച് സോണിയ ഗാന്ധിയുടെ വസതിക്ക് പുറത്ത് അശോക് തന്‍വാറും അനുനായികളും പ്രതിഷേധിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോള്‍ തുടര്‍ച്ചയായി ഹരിയാനയിലെ കോണ്‍ഗ്രസിനെയും ഹൂഡയെയും വിമര്‍ശിക്കുകയാണ് അശോക് തന്‍വര്‍.

We use cookies to give you the best possible experience. Learn more