| Monday, 12th June 2017, 4:43 pm

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ഗുജറാത്ത് പൊലീസ് മേധാവിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയോഗിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ഗുജറാത്ത് പൊലീസ് മേധാവി പി.പി പാണ്ഡെയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയോഗിച്ചു. റിട്ടയര്‍മെന്റിനു ശേഷമുള്ള പദവി എന്ന വിശേഷിപ്പിച്ചാണ് വിവാദമമായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പാണ്ഡെയെ സര്‍ക്കാര്‍ പുതിയ പദവിയിലേക്ക് നിയോഗിച്ചത്.


Also read ഈ മൂന്ന് വിഷയങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്; Critical Thinking, Financial Literacy, Sex Education


കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇദേഹത്തെ ഡി.ജി.പിയായി നിയമിക്കുന്നത്. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ജൂലിയോ റിബേരിയോ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി പാണ്ഡെ സ്ഥാനം രാജിവെക്കണമെന്ന നിര്‍ദ്ദേശിക്കുകയായിരുന്നു. നാലു പേരുടെ മരണത്തിനു കാരണക്കാരനായ വ്യക്തി പൊലീസ് മേധാവിയായതിനെ ചോദ്യം ചെയ്തായിരുന്നു റിബേരിയുടെ ഹര്‍ജി.

കോടതി വിമര്‍ശനത്തെത്തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലിലായിരുന്നു പാണ്ഡെ സ്താനം രാജിവെച്ചത്. നേരത്തെ പാണ്ഡെയെ ഡി.ജി.പിയായി നിയമിക്കുമ്പോള്‍ അദ്ദേഹത്തിന് താത്കാലിക ചുമതലയാണ് നല്‍കുന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജനുവരിയില്‍ കാലാവധി പൂര്‍ത്തിയായിട്ടും അദ്ദേഹം തന്നെ പോലീസ് മേധാവി സ്ഥാനത്ത് തുടരുകയായിരുന്നു.


Dont miss ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു? റാക്വയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ബാഗ്ദാദിയും ഉള്ളതായി സിറിയന്‍ മാധ്യമം


പാണ്ഡെ രാജിവെച്ച ഒഴിവിലേക്ക് സര്‍ക്കാര്‍ നിയമിച്ചത് സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തയാക്കുകയും ചെയ്ത ഗീതാ ജോഹ്രിയെയിരുന്നു ഇതും വിവാദങ്ങള്‍ക്ക വഴിതെളിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡെയെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയോഗിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more