| Friday, 31st January 2020, 4:28 pm

'ഈ സര്‍ക്കാര്‍ ക്രൂരമാണ്, പുതപ്പുകള്‍ എടുത്തുകൊണ്ടു പോകുന്നു, സ്ത്രീകളെ അടിച്ചമര്‍ത്തുന്നു'; മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ദേശീയ പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ ലഖ്‌നൗവില്‍ സ്ത്രീകള്‍ നടത്തുന്ന സമര പന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ച് മുന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ അസീസ് ഖുറേഷി. ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞാനിവിടെ എത്തിയത് സമരം ചെയ്യുന്ന സ്ത്രീകളെ പിന്തുണക്കാനാണ്, അവരോടൊപ്പം നില്‍ക്കാനാണ്, അവര്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെതിരെ പോരാടാനാണ്. ഈ സര്‍ക്കാര്‍ ക്രൂരമാണ്. പുതപ്പുകള്‍ എടുത്തുകൊണ്ടു പോകുന്നു, പൊലീസിനെ ഇപയോഗിച്ച് സ്ത്രീകളെ അടിച്ചമര്‍ത്തുന്നു’ അസീസ് ഖുറേഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സര്‍ക്കാരിലുള്ളവര്‍ക്ക് സ്ത്രീകളുടെ സ്ഥാനമെന്താണെന്ന് അറിയില്ല. അവര്‍ സ്ത്രീകള്‍ക്കെതിരെ അസഭ്യ പദങ്ങളുപയോഗിക്കുന്നു. കാലം അവരെ അടിക്കുകയും അപമാനിതരായി അവര്‍ മടങ്ങുകയും ചെയ്യുമെന്നും അസീസ് ഖുറേഷി പറഞ്ഞു.

ഓരോ ഘട്ടത്തിലും, അവര്‍ പാകിസ്താനെ കുറിച്ചും സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചും സംസാരിക്കുന്നു. ഓരോ ഘട്ടത്തിലും അവര്‍ക്ക് മുസ്‌ലിങ്ങള്‍ക്കെതിരായ അന്തരീക്ഷം ഉണ്ടാക്കണം. അവര്‍ മതപരമായ കാര്‍ഡുപയോഗിച്ചാണ് കളിക്കുന്നത്. പക്ഷെ അവര്‍ പരാജയപ്പെടും. ഈ രാജ്യത്തെ മനുഷ്യര്‍ക്ക് ആവശ്യം മതമല്ല, അവര്‍ക്ക് വേണ്ടത് ഭക്ഷണവും തൊഴിലുമാണ്, വിദ്യാഭ്യാസമാണ്, വീടുകളാണ്, ആരോഗ്യ സംരക്ഷണമാണെന്നും അസീസ് ഖുറേഷി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more