പനാജി: കഴിഞ്ഞ വര്‍ഷം ബി.ജെ.പി നേതാവ് മനോഹര്‍ പരീക്കര്‍ അന്തരിച്ചതിന് ശേഷം ഗോവയില്‍ വന്ന പ്രമോദ് സാവന്ത് സര്‍ക്കാരിനെ പിന്തുണക്കാനുള്ള തന്റെ തീരുമാനം രാഷ്ട്രീയമായി തെറ്റായിരുന്നുവെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി അദ്ധ്യക്ഷന്‍ വിജയ് സര്‍ദേശായ്. ആ തെറ്റിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ ഭരണം നടത്തുന്ന ബി.ജെ.പി സര്‍ക്കാര്‍ കാര്യക്ഷമമല്ലാത്തതും സംശുദ്ധമല്ലാത്തും ഭരണനിര്‍വഹണത്തില്‍ യാതൊരു ഗുണവും പുലര്‍ത്താത്തതും ആണ്. ഭാവിയില്‍ അത്തരമൊരു സര്‍ക്കാര്‍ സംസ്ഥാനത്തുണ്ടാവാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം പരീക്കറുടെ മരണത്തിന് ശേഷം ബി.ജെ.പി അസ്തമിച്ചു കഴിഞ്ഞെന്നും വിജയ് സര്‍ദേശായ് പറഞ്ഞു.
2017ല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്തെ വലിയ ഒറ്റകക്ഷി. അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോജ് പരീക്കര്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുകയും ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരെ ചേര്‍ത്ത് സംസ്ഥാനത്ത് ബി.ജെ.പി ഭരണം സാധ്യമാക്കുകയായിരുന്നു.
പരീക്കറിന്റെ മരണശേഷം ഗോവ ഫോര്‍വേഡ് പാര്‍ട്ടി പ്രമോദ് സാവന്ത് സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് 10 എം.എല്‍.എമാര്‍ കൂറുമാറിയെത്തിയതോടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് മാറ്റുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ